ഹൈദെരാബാദ്: തെലുങ്കാനയിലെ ചാനൽ ചർച്ചയാണ് ഇപ്പോൾ സൈബറിടത്തിൽ വൈറലായിരിക്കുന്നത്. പ്രശസ്ത സിനിമ നടൻ വിശ്വക് സെന്നിനെ ലൈവ് ചർച്ചയിൽ നിന്നും ഇറക്കിവിട്ട് വിവാദത്തിൽ ചാടിയത് ടിവി9 വാർത്താ അവതാരക ദേവി നാഗവല്ലിയാണ്. സൈബർ ഇടത്തിൽ അടക്കം സജീവമായ അറിയപ്പെടുന്ന മാധ്യമപ്രവർത്തകയാണ് അവർ. തെലുങ്ക് സിനിമാ രംഗമാണ് ഇവരുടെ സ്‌പെഷ്യലൈസേഷനും.

സൈബറിടത്തിൽ വൈറലായ വീഡിയോ പുറത്തുവന്നതോെയാണ് ആരാണ് അവതാരക എന്ന് നെറ്റിസൺസ് കൂടുതൽ തിരക്കിയത്. ദേവി നാഗവല്ലി എന്ന മാധ്യമ പ്രവർത്തകയാണ് ഇതിലെന്ന് വന്നതോടെ ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളും എത്തി. വിശ്വക് സെന്നിന്റെ സിനിമാ പ്രമോഷന്റെ ഭാഗമായി ഒരു പ്രാങ്ക് വീഡിയോയെക്കുറച്ചായരുന്നു സംവാദം. ചർച്ചക്കിടെ നടൻ അവതാരകയെ അപമാനിക്കുന്ന താരത്തിലേക്ക് അസഭ്യമായി സംസാരിച്ചു. ഇതോെയാണ് നാഗവല്ലിയും ഉടക്കിയത്. നടനുമായി തർക്കത്തിൽ ഏർപ്പെട്ടതിന് പിന്നാലെയാണ് ഇറക്കിവിടലും.

അതേസമയം നടനെ അവതാരക ശകാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അവതാരക നടന് വിഷാദ രോഗമുണ്ടെന്ന് പറഞ്ഞതിനെ തുടർന്നാണ് തർക്കം ആരംഭിച്ചത്. തന്നെ അങ്ങനെ വിളിക്കാൻ എന്ത് അവകാശമുണ്ടെന്ന നടന്റെ ചോദ്യം അവതാരകയെ പ്രകോപിപ്പിക്കുകയും ചോദ്യത്തിന് ഉത്തരമായി 'നിങ്ങൾക്ക് എന്റെ സ്റ്റുഡിയോയിൽ നിന്ന് പുറത്തുകടക്കാം.' എന്ന് പറയുകയുമായിരുന്നു. പിന്നാലെ ദേവി തുടർച്ചയായ ഇറങ്ങി പോകാൻ ഉച്ചത്തിൽ ആക്രോശിക്കുന്നുമുണ്ട്.

അവതാരകയുടെ ഈ ആവശ്യത്തിനോടും അസഹിഷ്ണുതയോടെയാണ് നടൻ പ്രതികരിക്കുന്നത്, തുടർന്ന് അദ്ദേഹം സീറ്റിൽ നിന്നും എഴുന്നേറ്റ് പോകുന്നതും കാണാനാവും. ഇതിനിടെ ദേവി നാഗവല്ലിയെ പച്ചക്ക് തെറിപറയുകയും ചെയ്യുന്നു വിശ്വക് സെൻ. എന്നാൽ ഇത് പ്രശസ്തിക്ക് വേണ്ടി ചെയ്ത പ്രാങ്ക് വീഡിയോയാണെന്നും വാദം ഉയരുന്നുണ്ട്.

അതിനിടെ വിവാദം ഹൈദരാബാദ് മേയറും ഏറ്റുപിടിച്ചു. വിശ്വക് സെന്നിനെ കുറ്റപ്പെടുത്തി കൊണ്ടണ് മേയൽ വിജയലക്ഷ്മി ഗാഡ്വാൽ രംഗത്തുവന്ന്ത. എത്ര ദേഷ്യം ഉണ്ടായാലും നടന്റെ ഭാഗത്തു നിന്നും അത്രയും പരുഷമായ വാക്കുകൾ ഒരു സ്ത്രീക്കതെിരെ ഉപയോഗിക്കാൻ പാടില്ലായിരുന്നു എന്നാണ് മേയർ പറയുന്നത്. ഒരു ചാനൽ സ്റ്റുഡിയോയിൽ പോലും ഒരു സ്ത്രീ സുരക്ഷിതയല്ലെന്ന വാദം ഉയർത്തിയാണ് ഒരു വിഭാഗം രംഗത്തുവന്നത്.

എന്നാൽ ദേവി നാഗവല്ലിയും ഒരുപോലെ കുറ്റക്കാരിയാണെന്നും അവതാരക നടനെ പ്രകോപിപ്പിച്ചു എന്ന വാദവും ഉയർത്തുന്നവരുമുണ്ട്. ഇത്തരക്കാർ മേയറിന്റെ ട്വീറ്റിനോട് പ്രതികരിച്ചു രംഗത്തു വരികയും ചെയ്തു. ചർച്ച നയിക്കുമ്പോൾ ചർച്ചയുടെ ഗതി നിയന്ത്രിക്കേണ്ടത് അവതാരകയാണ്. നടൻ വിവാദ പരാമർശത്തിന് മാപ്പ് പറഞ്ഞിട്ടും അവതാരിക സ്റ്റുഡിയോയിൽ നിന്നും ഇറക്കി വിട്ടത് തെറ്റായിപോയി എന്നാണ് ഒരു വിഭാഗത്തിന്റെ വാദം.

ചാനൽ റേറ്റിങ് കൂട്ടുന്നതിന് വേണ്ടി മാധ്യമപ്രവർത്തക നടനെ പ്രകോപിപ്പിച്ചതാണ് എന്നാണ് പലരുടെയും അഭിപ്രായം. അതേസമയം ദേവി നാഗവല്ലി വെറും ഒരു വാർത്ത അവതാരക മാത്രമല്ല. തെലുഗ് ബിഗ് ബോസ് സീസൺ ഫോറിലെ മത്സരാർഥി കൂടിയാണ് ദേവി നാഗവല്ലി. സൈബർ ഇടത്തിലെ വലിയ പിന്തുണയും ഇവർക്കുണ്ട്.