- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
തിരുവനന്തപുരം: ചാനലുകളിലെ പ്രൈം ടൈം ചർച്ചകൾ പലപ്പോഴും, ശബ്ദഘോഷങ്ങളിൽ മുങ്ങി പോകാറുണ്ട്. പറയാനുള്ളത് കൃത്യമായി പറയാതെ, എതിർവശത്തിരിക്കുന്ന ആളെ തറ പറ്റിക്കും എന്ന വിചാരത്തോടെയുള്ള വാചക കസർത്തുകളും കുറവല്ല. എന്നിരുന്നാലും, രാഷ്ട്രീയ വിഷയങ്ങളിൽ വിവിധ നിലപാടുകൾ ഒരേ പ്ലാറ്റ്ഫോമിൽ പറയാമെന്ന സൗകര്യം ചാനൽ ചർച്ചകൾക്കുണ്ട്. ചർച്ചയിൽ എത്തുന്ന അതിഥികൾ അവതാരകരോട് കൊമ്പുകോർക്കുന്ന സംഭവങ്ങളും കുറവല്ല. തങ്ങൾക്ക് മതിയായ സമയം കിട്ടിയില്ല, ഇടയിൽ കയറി സംസാരിച്ചു, അവതാരക ഇടപെട്ടു തുടങ്ങിയ പരാതികളാണ് അതിഥികൾ ഉന്നയിക്കാറുള്ളത്. സമീപകാലത്ത് ഒരുചാനലിൽ അതിഥികൾ തമ്മിൽ കയ്യേറ്റം വരെ നടന്നു.
എന്നാൽ, മാതൃഭൂമി ന്യൂസിൽ ഇന്നലെ ചർച്ചയിൽ സംഭവിച്ചത് മറ്റൊരു കാര്യമാണ്. ഇടതു പ്രതിനിധി പറഞ്ഞ വാക്കു അവതാരക തെറ്റായി കേട്ടതോടെ ഇറക്കിവിടൽ അടക്കം നടന്നു. ഇടതുപ്രതിനിധി അഡ്വ.എൻ.ലാൽ കുമാർ, അവതാരക മാതുവിന് നേരേ കുപിതനായി പറഞ്ഞ വാക്കാണ് വിവാദമായത്. ലാലിന്റെ വാക്ക് അവതാരക കേട്ടത് അശ്ലീല വാക്കുപയോഗിച്ചു എന്ന വിധത്തിലായി, ഇത് തീർത്തും മര്യാദകേടായി പോയി എന്ന വിമർശനവും ഉയർന്നു.
അവതാരക താൻ സംസാരിക്കുന്നതിനിടെ ഇടപെട്ടു എന്നതായിരുന്നു ലാൽ കുമാറിന്റെ പരാതി. ഏതായാലും മാതു ലാൽ പറഞ്ഞത് അശ്ലീല പ്രയോഗം എന്നു ധരിച്ച് ഇടത് പ്രതിനിധിയെ നിഷ്‌ക്കരുണം ഇറക്കി വിട്ടു. ബിജെപിയുടെ കെവി എസ് ഹരിദാസ്, കോൺഗ്രസിന്റെ റിജിൽ മാക്കുറ്റി, രാഷ്ട്രീയ നിരീക്ഷകനായ ഒ.അബ്ദുള്ള എന്നിവരായിരുന്നു പാനലിലെ മറ്റു അതിഥികൾ.
അവതാരകയും അഡ്വ.എൻ.ലാൽ കുമാറും തമ്മിലുള്ള സംഭാഷണം ഇങ്ങനെ:
അവതാരക മാതു: ഞാൻ ഇടപെട്ടിട്ടില്ല..ദുരാരോപണമാണ് അങ്ങ് ഉന്നയിക്കുന്നത്..
അഡ്വ.എൻ.ലാൽകുമാർ:നിങ്ങൾ ഇടപെട്ടില്ലെന്നോ...ഈ കാണുന്നവരെല്ലാം പൊട്ടന്മാരല്ലേ കണ്ടോണ്ടിരിക്കുന്നത്....
അങ്ങ് എന്നെയൊന്ന് കേൾക്കൂ..ഞാൻ അങ്ങയോട് അഭ്യർത്ഥിക്കുകയാണ്...
നിങ്ങളെന്തിനാ...സംസാരിച്ചെ.. എന്റെ പോയിന്റ് എനിക്ക് കംപ്ലീറ്റ് ചെയ്യാൻ പിന്നെ പറ്റിയോ?
ഞാനിടപെട്ടോ?
എന്റെ പോയിന്റ് എനിക്ക് കംപ്ലീറ്റ് ചെയ്യാൻ പറ്റിയോ? എത്ര സമയം ചുമ്മാ കളഞ്ഞു
ശ്രീ ലാൽ കുമാർ അങ്ങിത്ര പ്രകോപിതനാകാതിരിക്കൂ...അഭ്യർത്ഥിക്കുകയാണ്..
മാതു....ഞാൻ സമ്മതിച്ചു...മാതൃഭൂമിയുടെ അവതാരകയായ മാതു പറഞ്ഞതെല്ലാം ശരിയാണ്..ഞാൻ സമ്മതിച്ചെന്നേ...തീർന്നില്ലേ...പ്രശ്നം തീർന്നില്ലേ...ഐ എഗ്രീ ടു ഓൾ ദി......( വിവാദമായ വാചകം) യു ആർ സ്റ്റേറ്റിങ് ഹിയർ...സമ്മതിച്ചു.
ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തുള്ള ലംഘനമാണ്...നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്?
പിന്നെ നിങ്ങൾക്കെന്താ..ഞാൻ സംസാരിക്കുമ്പോൾ
ശ്രീ ലാൽകുമാർ..ഈ നിമിഷം...ഈ ചർച്ചയിൽ നിന്ന് പിൻവാങ്ങാം...ഇത് കേട്ടുകൊണ്ടിരിക്കാനുള്ള ധാർമികമായ ബാധ്യതയോ ഉത്തരവാദിത്വമോ ഒന്നും എന്നും എനിക്കില്ല( ശബ്ദം ഉയർത്തി)
എന്താ നിങ്ങൾ പറയുന്നെ.... വർഗ്ഗീയതയ്ക്കെതിരെ നിങ്ങൾ ഘോരഘോരം പ്രസംഗിച്ചു...
നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്.....നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള സാമൂഹിക ഉത്തരവാദിത്വം ഉണ്ടോ ?
എന്നെ കംപ്ലീറ്റ് ചെയ്യാൻ നിങ്ങൾ അനുവദിച്ചോ?
എന്റെ സ്വരം ഇടറുന്നു...അങ്ങെന്നോട് ക്ഷമിക്കണം...ഇത് മര്യാദയുടെ ഏറ്റവും അറ്റത്തുള്ള ലംഘനമാണ്...
ആയിക്കോട്ടെന്നേ..ഞാനിച്ചിരി ലംഘനം കാണിച്ചുവെന്ന് പറഞ്ഞില്ലേ..,.തീർന്നില്ലേ...കാണുന്നവർക്ക് അറിയാല്ലോ...
(എനിക്ക് പറയാനുള്ളത് പറഞ്ഞിട്ട് അദ്ദേഹത്തിന് പോകാം എന്ന് ഒ.അബ്ദുള്ള ഇടയ്ക്ക് കയറി പറയുന്നു).
എന്റെ പോയിന്റ് പറയാൻ അനുവദിച്ചോ എന്ന് ലാൽ കുമാർ ആവർത്തിക്കുന്നു.
അങ്ങേയ്ക്ക് ഈ ചർച്ചയിൽ നിന്ന് ഈ നിമിഷം പോകാം...അങ്ങയുടെ ഭാഷയല്ല ഞാൻ ഉപയോഗിക്കുന്നത്....ഈ ഭാഷ ഉപയോഗിക്കാൻ പരിശീലിക്കപ്പെട്ട ഒരാളല്ല ഞാൻ...ഞാൻ 100 വർഷം പാരമ്പര്യമുള്ള മാധ്യമ സ്ഥാപനത്തിന്റെ എഡിറ്റോറിയലിൽ ഉള്ള ആളാണ്...ഞാൻ അങ്ങയോട് ആവശ്യപ്പെടുന്നത്...മാന്യമായി ഈ ചർച്ചയിൽ നിന്ന് പിന്മാറാമെന്നാണ്...
ഞാൻ എഴുന്നേറ്റെന്നേ..ഞാനങ്ങ് എഴുന്നേറ്റു...
എനിക്കിത് പറയാതിരിക്കാൻ ആവില്ല...എന്നോട് ആ വാക്ക് ഉപയോഗിച്ച ഒരാളോട് മറുത്ത് ഒരു വാക്ക് പറയാൻ ഉള്ള ക്ഷമ എനിക്കില്ല...അതിന് ആരു എന്തുപറഞ്ഞാലും, ശ്രീ ലാൽ കുമാർ ക്ഷമിക്കണം....
ഇടവേള
മറുനാടന് ഡെസ്ക്