ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിലെ എല്ലാ എക്‌സിറ്റ് പോളുകളും തെറ്റി. ഭൂരിപക്ഷവും മഹാ സഖ്യവും ബിജെപിയുമായി ഇഞ്ചോടിഞ്ഞ് പോരാട്ടമാണ് പ്രവചിച്ചത്. ലാലു പ്രസാദ് യാദവിന്റെ മുന്നേറ്റം കാണാനും പറ്റിയില്ല. ഇതിൽ എൻഡിടിവിയും ചാണക്യയും ബിജെപി സഖ്യത്തിന് മുൻതൂക്കം പ്രവചിച്ചു. ചാണക്യയാവട്ടേ ബിജെപി തരംഗമാണ് റിപ്പോർട്ട് ചെയ്തത്. കൃത്യമായ എക്‌സിറ്റ് പോൾ കിട്ടിയത് സിഎൻഎൻ-ഐബിഎന്നിനായിരുന്നു. എന്നാൽ മറ്റ് ചാനലുകളുടെ കണക്ക് കേട്ട് ഞെട്ടിയ അവർ മഹാസഖ്യത്തിന് വലി മുൻതൂക്കം പ്രവചിച്ച എക്‌സിറ്റ് പോൾ പുറത്തുവിട്ടുമില്ല.

അതിനിടെ ബിജെപി സഖ്യത്തിനു വൻവിജയമുണ്ടാകുമെന്ന് എക്‌സിറ്റ് പോൾ പ്രവചനം തെറ്റിയതിനു ടുഡേസ് ചാണക്യ ഏജൻസി ക്ഷമാപണം നടത്തി. പക്ഷേ, വോട്ടെണ്ണലിന്റെ ആദ്യഫല സൂചനകൾ വച്ചു രാവിലെ നിതീഷ് കുമാറിന്റെ പരാജയകാരണങ്ങൾ വിശദമായി വിശകലനം ചെയ്ത ദേശീയ ടിവി ചാനലുകൾ എക്‌സിറ്റ് പോളിലെ പിഴവിനെ കുറിച്ച് മിണ്ടില്ല. വിശാലസഖ്യത്തിനു ഭൂരിപക്ഷം ലഭിക്കുമെന്ന ആദ്യ സർവേ പ്രസിദ്ധീകരിച്ചത് ഇംഗ്ലിഷ് വാർത്താ വാരികയായ ദ് വീക്ക് ആണ്. ഇതിന് പുറമേയാണ് സിഎൻഎൻ-ഐബിന്നിന് പറ്റിയ അമിളി.

അക്‌സിസ് ആഡ് പ്രിന്റ് മീഡിയയാണ് സിഎൻഎന്നിനായി എക്‌സിറ്റ് പോൾ നടത്തിയത്. മഹാസഖ്യത്തിന് 163 മുതൽ 189 വരെ സീറ്റ് ലഭിക്കുമെന്നായിരുന്നു പ്രവചനം. ബിജെപിയുടെ തകർച്ചയും റിപ്പോർട്ട് ചെയ്തു. എന്നാൽ മറ്റ് ചാനലുകൾ ഇഞ്ചോടിഞ്ഞ് പോരാട്ടം പ്രവചിച്ചതിനാൽ ഇതുകൊടുക്കേണ്ടെന്ന് സിഎൻഎൻ തീരുമാനിച്ചു. എന്നലെ മഹാസഖ്യത്തിന്റെ വിജയത്തിന് ശേഷം ചാനൽ തന്നെയാണ് അമിളി പുറത്തുവിട്ടതും. ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ മഹാസഖ്യത്തിന്റെ മുന്നേറ്റവും ആദ്യം മുതൽ തെറ്റാതെ കൊടുത്തത് സിഎൻഎൻ മാത്രമായിരുന്നു. ഇതും അവരെ ദേശീയ ചാനലുകളിൽ വ്യത്യസ്തരാക്കി.

ആദ്യ ഫല സൂചനകൾ ബിജെപിക്ക് അനുകൂലമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രധാനപ്പെട്ട ചാനൽ ചർച്ച നിതീഷ് കുമാറിന്റെ തന്ത്രപരമായ പാളിച്ചകളെ കുറിച്ചായി. തിരഞ്ഞെടുപ്പു പ്രവചന വിദഗ്ധൻ നേതൃത്വം നൽകുന്ന ചാനലിൽ ആദ്യഫല സൂചനകളുടെ അടിസ്ഥാനത്തിൽ ബിജെപിക്കു 140 സീറ്റു വരെ ലഭിച്ചേക്കുമെന്ന പ്രഖ്യാപനവും വന്നു. അതിനിടെ, മറ്റൊരു ചാനലിൽ വ്യത്യസ്തമായ ഫലങ്ങൾ വരാൻ തുടങ്ങിയത് പ്രേക്ഷകരിൽ കടുത്ത ആശയക്കുഴപ്പം സൃഷ്ടിച്ചു. അബദ്ധം പിണഞ്ഞതായി ബിജെപി അനുകൂല ഫലം നൽകിയിരുന്ന ചാനലുകൾക്ക് പിന്നീട് ബോധ്യമായി. ഇതോടെ പിഴവ് തിരുത്തി.

അർണാബ് ഗോസോമിയുടെ ടൈംസ് നൗവാകട്ടെ ദുരദർശന്റെ ഫലങ്ങളാണ് നൽകിയിരുന്നത്. ദൂരദർശനും തുടക്കത്തിൽ ബിജെപി അനുകൂല ഫലമാണ് പുറത്തുവിട്ടത്. ഇതുമൂലം അവർക്കും തെറ്റുപറ്റി. സാധാരണ ഇലക്ഷൻ കമ്മീഷന്റെ സൈറ്റിലെ വിവരങ്ങൾ മാത്രമേ ടൈംസ് നൗ കൊടുക്കാറുണ്ടായിരുന്നുള്ളൂ. ടൈംസ് നൗ ഉൾപ്പെടെയുള്ളവർക്ക് അതുകൊണ്ട ്തന്നെ ഫലവിവരം തന്ത്രപരമായി മാറ്റി മാറ്റി അവസാനം ബിജെപി പിന്നിലാണെന്ന നിലയിലെത്തിക്കാൻ ചാനലുകൾക്ക് അൽപം പണിപ്പെടേണ്ടി വന്നെന്നു മാത്രം.

ചാനലുകളുടെ എക്‌സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ

ചാണക്യ

മഹാസഖ്യം-83
ബിജെപി-155
മറ്റുള്ളവർ-5

എബിപി-നീൽസൺ

മഹാസഖ്യം-130
ബിജെപി-108
മറ്റുള്ളവർ-5

ഇന്ത്യാ ടുഡേ

മഹാസഖ്യം-111-123
ബിജെപി-113-127
മറ്റുള്ളവർ-4-8

ന്യൂസ് എക്‌സ്
മഹാസഖ്യം-135
ബിജെപി-95
മറ്റുള്ളവർ-18

ന്യൂസ് നേഷൻ
മഹാസഖ്യം-123-127
ബിജെപി-112-116
മറ്റുള്ളവർ-3-5

ടൈംസ് നൗ-ഇന്ത്യാ ടിവി-സിവോട്ടർ
മഹാസഖ്യം-112-132
ബിജെപി-101-121
മറ്റുള്ളവർ-6-14

ആജ്തക്
മഹാസഖ്യം-117
ബിജെപി-120
മറ്റുള്ളവർ-6