- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാനലിൽ ന്യൂസ് തുടങ്ങണമെങ്കിൽ ഭഗത്തിന്റെ പിന്തുണ വേണം; ടിവി ന്യൂവിൽ അനുനയ ശ്രമവുമായി കുഞ്ഞാലിക്കുട്ടി നേരിട്ട് രംഗത്ത്; ചാനലിന്റെ പുനഃസംപ്രേഷണം വൈകും
കൊച്ചി: ജീവനക്കാരുടെ രണ്ടരമാസം നീണ്ട സമരത്തിനു ശേഷം പുനഃസംപ്രേഷണത്തിന് തയ്യാറെടുക്കുന്ന ടിവി ന്യൂ ചാനലിന്റെ മുൻ സിഇഒ ഭഗത് ചന്ദ്രശേഖറിനെ അനുനയിപ്പിക്കാൻ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഇടപെടുന്നു. നിലവിലെ മാനേജ്‌മെന്റുമായുള്ള അഭിപ്രായഭിന്നതകൾ മൂലം രാജിക്കത്ത് നൽകിയ ഭഗത് ചന്ദ്രശേഖറിനെ അനുനയിപ്പിക്കാൻ മന്ത്രി പി.കെ കുഞ
കൊച്ചി: ജീവനക്കാരുടെ രണ്ടരമാസം നീണ്ട സമരത്തിനു ശേഷം പുനഃസംപ്രേഷണത്തിന് തയ്യാറെടുക്കുന്ന ടിവി ന്യൂ ചാനലിന്റെ മുൻ സിഇഒ ഭഗത് ചന്ദ്രശേഖറിനെ അനുനയിപ്പിക്കാൻ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഇടപെടുന്നു. നിലവിലെ മാനേജ്‌മെന്റുമായുള്ള അഭിപ്രായഭിന്നതകൾ മൂലം രാജിക്കത്ത് നൽകിയ ഭഗത് ചന്ദ്രശേഖറിനെ അനുനയിപ്പിക്കാൻ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയാണ് രംഗത്തിറങ്ങിയിരിക്കുന്നത്. ഇതിനു മുന്നോടിയായി കഴിഞ്ഞ ദിവസം അദ്ദേഹം ഭഗത് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
മന്ത്രിയുടെ മകൻ ആഷിക്കിന് ചാനലിൽ നിക്ഷേപം ഉണ്ടായിരുന്നെങ്കിലും സമരവും മറ്റു പ്രശ്‌നങ്ങളും മൂലം ചാനൽ പ്രവർത്തനം പ്രതിസന്ധിയിലായതോടെ രാജിവയ്ക്കുകയായിരുന്നു. ഭഗത്തും മാനേജ്‌മെന്റും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആദ്യം മുതൽ മധ്യസ്ഥ ചർച്ചകൾ നടത്തിയത്് പി.കെ കുഞ്ഞാലിക്കുട്ടിയാണ്. ഈ സ്വാധീനമുപയോഗിച്ചാണ് ഭഗത്തിനെ അനുനയിപ്പിക്കാൻ മാനേജ്‌മെന്റ് പി.കെ കുഞ്ഞാലിക്കുട്ടിയെ സമീപിച്ചിരിക്കുന്നത്. ചാനലിന്റെ ലൈസൻസ് ഹോൾഡറും ഡയറക്ടറുമായ ഭഗത്തിന്റെ അനുമതിയില്ലാതെ റീ ലോഞ്ച് സാധ്യമല്ലെന്ന നിയമോപദേശം ലഭിച്ചതിനെ തുടർന്നാണിത്. ഇതേ തുടർന്ന് മാർച്ചിൽ ചാനൽ പുനഃസംപ്രേഷണം ചെയ്യാനാകുമെന്ന മാനേജ്‌മെന്റിന്റെ നീക്കത്തിന് തിരിച്ചടി ആയിരിക്കുകയാണ്.
ഇന്ത്യാവിഷനിലെ പ്രധാന അവതാരകയായിരുന്ന വീണാ ജോർജിനെ വൻ പ്രതിഫലം വാഗ്ദാനം ചെയ്ത് എക്‌സിക്യൂട്ടിവ് എഡിറ്റർ ആയി എടുത്തെങ്കിലും ബിസിനസ് ചാനൽ എന്ന ലേബലിൽ ജോലി ചെയ്യാൻ താൽപര്യമില്ലെന്ന് വീണ ജോർജ് മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. വീണ ജോർജ് നിലപാട് കടുപ്പിച്ചതോടെ വാർത്താ ചാനൽ എന്നതിലേക്ക് മാറി മാനേജ്‌മെന്റ് മാറി ചിന്തിക്കുകയായിരുന്നു. അതേസമയം മാനേജ്‌മെന്റിലെ ഒരു വിഭാഗം ബിസിനസ് ചാനൽ വേണമെന്ന രീതിയിൽ ഉറച്ചുനിൽ്ക്കുകയാണ്. മാർച്ച് അവസാന വാരം ചാനൽ റീ ലോഞ്ച് ചെയ്യുമെന്നായിരുന്നു മാനേജ്‌മെന്റിന്റെ ഉറപ്പെങ്കിലും ഇതിനാവശ്യമായ മുന്നൊരുക്കങ്ങൾ ഇതുവരെ എങ്ങുമെത്തിയിട്ടില്ല.
പ്രോഗ്രാം ഷൂട്ടിനുള്ള ഫണ്ടോ മറ്റു കാര്യങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല. ഫണ്ടിനായി മാനേജ്‌മെന്റ് പ്രതിനിധികൾ ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ലെന്നാണ് സൂചന. യൂസഫലി ഉൾപ്പെടെയുള്ള പ്രവാസി വ്യവസായികളായ നിലവിലെ നിക്ഷേപകർ കൂടുതൽ പണമിറക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെ ചാനലിന്റെ ഇപ്പോഴത്തെ മാനേജ്‌മെന്റുമായി യോജിച്ചു പോകാൻ സാധിക്കാത്തതിനാൽ നിക്ഷേപം പിൻവലിക്കാനുള്ള നീക്കത്തിലാണ് പ്രവാസി വ്യവസായികളിൽ പലരും. കെ.എം ട്രേഡേഴ്‌സിന്റെ റിയാസ് കോരാത്ത് രണ്ടു കോടിയുടെ നിക്ഷേപം പിൻവലിച്ചുകഴിഞ്ഞു.
സി.കെ മേനോനും രവി പിള്ളയും അടക്കമുള്ള പ്രവാസി വ്യവസായികളും ഇതിനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു. ഇനി ചാനലിനായി പണം മുടക്കില്ലെന്ന് മുഖ്യനിക്ഷേപകനായ എം.എ യൂസഫലി ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. ചാനലിന്റെ സാമ്പത്തികസ്രോതസിനെക്കുറിച്ച് കേന്ദ്രസർക്കാർ അന്വേഷണമാരംഭിച്ചതും ഇവരുടെ പിന്മാറ്റത്തിന് കാരണമാണ്. ഏതാണ്ട് പത്തുകോടി രൂപയുടെ ബാധ്യത അടിയന്തരമായി തീർത്തെങ്കിൽ മാത്രമേ ചാനൽ തൽക്കാലികമായെങ്കിലും വീണ്ടും സംപ്രേഷണം ആരംഭിക്കാൻ കഴിയൂ. നിലവിലെ അവസ്ഥയിൽ ജീവനക്കാരുടെ ഫെബ്രുവരിയിലെ ശമ്പളം പോലും വിതരണം ചെയ്യുന്ന കാര്യത്തിൽ വ്യക്തതയില്ല.
ശമ്പളവും ബ്യൂറോ ചെലവുകളും മുടങ്ങിയതിനെ തുടർന്ന് ഡിസംബർ ആറിനാണ് ടിവി ന്യൂവിൽ ജീവനക്കാർ സമരം തുടങ്ങിയത്. പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിൽ നടത്തിവന്ന സമരം കഴിഞ്ഞ മാസം ആറിനാണ് പരിഹരിച്ചത്. എല്ലാ മാസവും ഏഴാം തീയതിക്കുള്ളിൽ ശമ്പളം നൽകുമെന്നാണ് കരാറിലെ വ്യവസ്ഥ. ഫെബ്രുവരിയിലെ ശമ്പളം വിതരണം ചെയ്യാൻ വൈകിയാൽ അത് കരാർ ലംഘനമാകും. ഇതും മാനേജ്‌മെന്റിനെ അലട്ടുന്നുണ്ട്. മുപ്പതുലക്ഷത്തോളം രൂപയാണ് ഒരു മാസത്തെ ശമ്പളത്തിനായി വേണ്ടി വരുന്ന തുക. അതിനിടെ ജീവനക്കാരുടെ രാജി തുടർക്കഥയാകുന്നതും മാനേജ്‌മെന്റിനെ അങ്കലാപ്പിലാക്കുന്നുണ്ട്.