- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
മികച്ച സി.എഫ്.ഒ. അവാർഡ് ടി.വി. രമേശിന്
ദുബായ്: മിന മേഖലയിൽ പൊതുമേഖലയിൽ നിന്നുള്ള ഏറ്റവും മികച്ച സി.എഫ്.ഒ.(ചീഫ് ഫിനാൻഷ്യൽ ഓഫീസർ) ക്കുള്ള പുരസ്‌കാരം ഹംരിയ ഫ്രീ സോൺ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ടി.വി. രമേശിന് ലഭിച്ചു. ദുബായിലെ ജെ ഡബ്ലിയു മാറിയറ്റ് മാർക്വസ് ഹോട്ടലിൽ നടന്ന 11 മത് സി.എഫ്.ഒ. സ്ട്രാറ്റജീസ് ഫോറത്തിൽ രമേശ് പുരസ്‌കാരം നെസ്ബേ ഇൻഫർമേഷൻ കമ്പനി ഡയറക്ടർ ഫെബിൻ ഫൗരെയിൽ നിന്ന് ഏറ്റുവാങ്ങി. തൃശ്ശൂർ സ്വദേശിയായ രമേശ് 21 വർഷമായി ഹമരിയ ഫ്രീ സോണിന്റെ ഫിനാൻസ് ആൻഡ് സ്ട്രാറ്റെജി മേധാവിയാണ്. 2012 മുതൽ ഷാർജ എയർപോർട്ട് ഫ്രീ സോൺ ഫിനാൻസ് ആൻഡ് സ്ട്രാറ്റെജി ഉപദേശകൻ കൂടിയാണ്. സാംസ്‌കാരിക കാരുണ്യ പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമാണ്.
ദുബായ്: മിന മേഖലയിൽ പൊതുമേഖലയിൽ നിന്നുള്ള ഏറ്റവും മികച്ച സി.എഫ്.ഒ.(ചീഫ് ഫിനാൻഷ്യൽ ഓഫീസർ) ക്കുള്ള പുരസ്‌കാരം ഹംരിയ ഫ്രീ സോൺ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ടി.വി. രമേശിന് ലഭിച്ചു. ദുബായിലെ ജെ ഡബ്ലിയു മാറിയറ്റ് മാർക്വസ് ഹോട്ടലിൽ നടന്ന 11 മത് സി.എഫ്.ഒ. സ്ട്രാറ്റജീസ് ഫോറത്തിൽ രമേശ് പുരസ്‌കാരം നെസ്ബേ ഇൻഫർമേഷൻ കമ്പനി ഡയറക്ടർ ഫെബിൻ ഫൗരെയിൽ നിന്ന് ഏറ്റുവാങ്ങി.
തൃശ്ശൂർ സ്വദേശിയായ രമേശ് 21 വർഷമായി ഹമരിയ ഫ്രീ സോണിന്റെ ഫിനാൻസ് ആൻഡ് സ്ട്രാറ്റെജി മേധാവിയാണ്. 2012 മുതൽ ഷാർജ എയർപോർട്ട് ഫ്രീ സോൺ ഫിനാൻസ് ആൻഡ് സ്ട്രാറ്റെജി ഉപദേശകൻ കൂടിയാണ്. സാംസ്‌കാരിക കാരുണ്യ പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമാണ്.
Next Story