- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടകൾ തുറക്കുക തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ; ഉച്ചയ്ക്ക് രണ്ട് മണിക്ക് അടയ്ക്കുകയും വേണം; ഇളവുള്ള വിഭാഗങ്ങളിലെ ജീവനക്കാർക്കു തടസമില്ലാതെ യാത്ര ചെയ്യാം; ട്രിപ്പിൾ ലോക്ഡൗണിൽ കൂടുതൽ വ്യക്തത വരുത്തി തിരുവനന്തപുരം കളക്ടർ
തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക്ഡൗണിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവദിക്കുന്നതു തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമായിരിക്കുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ വ്യക്തമാക്കി.
ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴം, പച്ചക്കറി, പാൽ, മാംസം, മത്സ്യം, കാലിത്തീറ്റ, വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവയ്ക്കു മാത്രമേ ഈ ദിവസങ്ങളിൽ പ്രവർത്തിക്കാൻ അനുമതിയുണ്ടാകൂ എന്നും ഈ ദിവസങ്ങളിൽ ഉച്ചയ്ക്കു രണ്ടു മണിക്ക് കടകൾ അടയ്ക്കണമെന്നും കളക്ടർ അറിയിച്ചു.
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽനിന്നു സർക്കാർ ഒഴിവാക്കിയിട്ടുള്ള സ്വകാര്യ - പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കു ജോലിസ്ഥലത്തേക്കു പോകുന്നതിനായി ജില്ലയ്ക്കുള്ളിലും ജില്ലയ്ക്കു പുറത്തേക്കും യാത്ര അനുവദിക്കും. ജില്ലയിലെ ആരാധനാലയങ്ങളിൽ പൊതുജനങ്ങൾക്കു പ്രവേശനം ഉണ്ടായിരിക്കില്ല. പൊതുജനങ്ങളുടെ പങ്കാളിത്തമില്ലാതെ ചടങ്ങുകൾ മാത്രം നടത്താൻ അനുവദിക്കുമെന്നും കളക്ടർ പറഞ്ഞു.