- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിരിവുകാരായെത്തുന്ന വ്യാജന്മാർക്കെതിരെ ജാഗ്രത പുലർത്തണമെന്ന് തിരുവനന്തപുരം മേയർ; സ്പോർട്സ് ടർഫുകളിൽ നിന്നും പരിവെടുക്കാൻ ആരേയും കോർപ്പറേഷൻ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: പിരിവുകാരായെത്തുന്ന വ്യാജന്മാർക്കെതിരെ ജാഗ്രത പുലർത്തണമെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. തിരുവനന്തപുരം നഗരസഭയുടെ പേരിൽ സ്പോർട്സ് ടർഫുകളിൽ നിന്നും ചില സാമൂഹ്യവിരുദ്ധർ പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടു. ലൈസൻസ് , നികുതി, രജിസ്‌ട്രേഷൻ എന്നൊക്കെ പറഞ്ഞാണ് ഇവർ ടർഫ് ഉടമകളിൽ നിന്ന് പണം ആവശ്യപ്പെടുന്നത്. നഗരസഭ ഇത്തരത്തിൽ ടർഫുകൾക്ക് മേൽ യാതൊരു നികുതിയും ഫീസുകളും നിശ്ചയിച്ചിട്ടില്ലെന്ന് മേയർ അറിയിച്ചു.
ടർഫുകളുടെ നികുതി സംബന്ധിച്ച നിർദ്ദേശങ്ങളും വിശദമായ ബൈലോയും തയാറാക്കി വരുന്നതേയുള്ളൂ. അതിന്മേൽ നഗരസഭാ കൗൺസിൽ തീരുമാനങ്ങൾ എടുത്തിട്ടില്ല. അതുകൊണ്ട് ഇത്തരം വ്യാജന്മാരുടെ പണപ്പിരിവിനെതിരെ നഗരവാസികൾ ജാഗ്രത പുലർത്തണം. ഇത്തരക്കാരെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നവർ നഗരസഭയിൽ ഉടൻ തന്നെ അറിയിക്കണം. ഇവർക്കതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതാണെന്നും മേയർ അറിയിച്ചു.