- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞായറാഴ്ച അവധിയുപേക്ഷിച്ച് എഴുപതോളം ആശുപത്രി ജീവനക്കാർ ശുചീകരണ യജ്ജത്തിൽ പങ്കാളിയായി; ഒപി ബ്ലോക്കിനെ ഒറ്റ ദിവസം കൊണ്ട് ക്ലീനാക്കി ജീവനക്കാർ; നേരിട്ടെത്തി അഭിനന്ദിച്ച് മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒ.പി. ബ്ലോക്കിനെ ഒറ്റ ദിവസം കൊണ്ട് വൃത്തിയാക്കി ആശുപത്രി ജീവനക്കാർ. ഞായറാഴ്ച അവധിയുപേക്ഷിച്ച് എഴുപതോളം ആശുപത്രി ജീവനക്കാരാണ് ശുചീകരണ യജ്ജത്തിൽ പങ്കാളികളായത്. മൂന്നുനിലകളുള്ള കെട്ടിടത്തിലെ എല്ലാ ഭാഗങ്ങളും വൃത്തിയാക്കി. ഇതോടൊപ്പം വീൽചെയർ, ട്രോളി, കസേരകൾ എന്നിവ കഴുകി വൃത്തിയാക്കുകയും ചെയ്തു.
അവധി ദിനത്തിലെ ജീവനക്കാരുടെ ആത്മാർത്ഥ പ്രവർത്തനം അറിഞ്ഞെത്തിയ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അവരെ അഭിനന്ദിച്ചു. മെഡിക്കൽ കോളേജിലെ ജീവനക്കാർ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു.
സിക്ക വൈറസ് രോഗവും മറ്റ് പകർച്ച വ്യാധികളും വർധിക്കുന്ന സമയത്ത് ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആശുപത്രികൾക്കും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ആശുപത്രി ജീവനക്കാർ ഇതിനായി ഒറ്റക്കെട്ടായി കൈകോർക്കുന്ന കാഴ്ചയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കാണാൻ കഴിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.