- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണർ ഇടപെട്ടതു രാജ്‌നാഥ് സിങിന്റെ നിർദ്ദേശ പ്രകാരമെന്നു സൂചന; ഇടപെടൽ സിപിഎമ്മുകാരോടു മൃദുസമീപനം പുലർത്തുന്ന ഗവർണറെ മാറ്റണമെന്ന സമ്മർദ്ദം ബിജെപി നേതാക്കൾ നടത്തിക്കൊണ്ടിരിക്കവെ; ഗവർണറെ കുറ്റപ്പെടുത്താതെ കേന്ദ്ര നീക്കത്തെ ആശങ്കയോടെ കണ്ട് സി.പി.എം
തിരുവനന്തപുരം: തലസ്ഥാനത്തെ അക്രമം മുഖ്യമന്ത്രിയെ ഗവർണർ വിളിച്ചുവരുത്തുന്ന തലത്തിലേക്കു വളർന്നതോടെ കേന്ദ്രബിജെപിയുടെ അടുത്ത നീക്കത്തിലേക്ക് ആകാംക്ഷയേറി. ഗവർണറുടെ നടപടിയെ സി.പി.എം ചോദ്യംചെയ്യുന്നില്ല. മുഖ്യമന്ത്രിയും അതിനെ ക്രിയാത്മകമായി കാണുന്നുവെന്നാണു വിവരം. എന്നാൽ, കേന്ദ്രനീക്കങ്ങളെ സിപിഎമ്മും സംശയത്തോടെ വീക്ഷിക്കുന്നു. ഗവർണർ പി.സദാശിവം അതിന് ആയുധമായി നിന്നുകൊടുക്കുന്നുവെന്നു കരുതുന്നില്ലെങ്കിലും സമ്മർദങ്ങൾ പാർട്ടി സംശയിക്കുന്നു. ഗവർണർ വഴി കേരളത്തിൽ കേന്ദ്ര ഇടപെടലെന്ന ആവശ്യം കുറേനാളായി ബിജെപി ആഗ്രഹിച്ചു വരുന്നു. കണ്ണൂരിലെ പ്രശ്‌നങ്ങളിൽ സിപിഎമ്മും ബിജെപിയും തുല്യ ഉത്തരവാദികളെന്നു കണ്ട് ആ സമ്മർദം ചെറുക്കുകയാണു ഗവർണർ ചെയ്തുവന്നത്. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാനകാര്യാലയം ആക്രമിക്കപ്പെടുകയും പിന്നാലെ തലസ്ഥാനത്തു തന്നെ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെടുകയും ചെയ്തതോടെ ഇടപെടേണ്ട സാഹചര്യം അദ്ദേഹത്തിനു സംജാതമായി. നേരത്തേ കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടപ്പോൾ മുഖ്യമന്ത്രിയോടു റിപ്പോർട്ട് തേടിയ
തിരുവനന്തപുരം: തലസ്ഥാനത്തെ അക്രമം മുഖ്യമന്ത്രിയെ ഗവർണർ വിളിച്ചുവരുത്തുന്ന തലത്തിലേക്കു വളർന്നതോടെ കേന്ദ്രബിജെപിയുടെ അടുത്ത നീക്കത്തിലേക്ക് ആകാംക്ഷയേറി. ഗവർണറുടെ നടപടിയെ സി.പി.എം ചോദ്യംചെയ്യുന്നില്ല. മുഖ്യമന്ത്രിയും അതിനെ ക്രിയാത്മകമായി കാണുന്നുവെന്നാണു വിവരം. എന്നാൽ, കേന്ദ്രനീക്കങ്ങളെ സിപിഎമ്മും സംശയത്തോടെ വീക്ഷിക്കുന്നു. ഗവർണർ പി.സദാശിവം അതിന് ആയുധമായി നിന്നുകൊടുക്കുന്നുവെന്നു കരുതുന്നില്ലെങ്കിലും സമ്മർദങ്ങൾ പാർട്ടി സംശയിക്കുന്നു.
ഗവർണർ വഴി കേരളത്തിൽ കേന്ദ്ര ഇടപെടലെന്ന ആവശ്യം കുറേനാളായി ബിജെപി ആഗ്രഹിച്ചു വരുന്നു. കണ്ണൂരിലെ പ്രശ്‌നങ്ങളിൽ സിപിഎമ്മും ബിജെപിയും തുല്യ ഉത്തരവാദികളെന്നു കണ്ട് ആ സമ്മർദം ചെറുക്കുകയാണു ഗവർണർ ചെയ്തുവന്നത്. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാനകാര്യാലയം ആക്രമിക്കപ്പെടുകയും പിന്നാലെ തലസ്ഥാനത്തു തന്നെ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെടുകയും ചെയ്തതോടെ ഇടപെടേണ്ട സാഹചര്യം അദ്ദേഹത്തിനു സംജാതമായി.
നേരത്തേ കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടപ്പോൾ മുഖ്യമന്ത്രിയോടു റിപ്പോർട്ട് തേടിയ ഗവർണർ ഇക്കുറി അദ്ദേഹത്തെ നേരിൽ കാണാൻ ആവശ്യപ്പെട്ടു. തുടർന്ന്, എകെജി സെന്ററിലെത്തിയ പിണറായി അവിടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുള്ള നേതാക്കളുമായി സംസാരിച്ച ശേഷമാണു രാജ്ഭവനിലേക്കു പുറപ്പെട്ടത്.
രാവിലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായി സംസാരിച്ച ശേഷമാണു മുഖ്യമന്ത്രിയോടു രാജ്ഭവനിലെത്താൻ ഗവർണർ നിർദേശിച്ചത്. കേന്ദ്ര നിർദേശപ്രകാരമാണ് അതു ചെയ്തതെന്ന ബിജെപിയുടെ അവകാശവാദം അതേസമയം രാജ്ഭവൻ അംഗീകരിക്കുന്നില്ല. സാഹചര്യങ്ങളുടെ ഗൗരവം കണക്കിലെടുത്തു സർക്കാരിനെക്കൂടി സഹായിക്കുന്ന തരത്തിലുള്ള നടപടിയായാണു രാജ്ഭവൻ ഇതിനെ വിശേഷിപ്പിക്കുന്നത്.
അതേസമയം, മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം രാജ്‌നാഥിനെ വിവരങ്ങൾ അറിയിച്ചുവെന്നു ഗവർണർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്തെങ്കിലും രാഷ്ട്രീയോദ്ദേശ്യത്തിന്റെ അടിസ്ഥാനത്തിലാണു മുഖ്യമന്ത്രിയെ ഗവർണർ വിളിച്ചുവരുത്തിയതെന്നു കരുതുന്നില്ലെന്നാണു സി.പി.എം നേതാക്കളുടെ പ്രതികരണം.
ഒരേസമയം കോടിയേരിയെയും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെയും ബന്ധപ്പെട്ടു കാര്യങ്ങൾ ഗവർണർ തിരക്കിയതും അസാധാരണമായി. സി.പി.എം, ബിജെപി, ആർഎസ്എസ് നേതാക്കളുമായി ആദ്യവട്ട സമാധാനചർച്ച നടത്താനാണു മുഖ്യമന്ത്രി ഒരുങ്ങുന്നത്. അതിനായി ഇവരുടെ സൗകര്യം മുഖ്യമന്ത്രി ആരാഞ്ഞു.
അതിനുശേഷം സർവകക്ഷി സമാധാന ചർച്ചയ്ക്കും സാധ്യതയുണ്ട്. സിപിഎമ്മും ബിജെപിയും ആയുധം താഴെ വച്ചാൽ തന്നെ എല്ലാമായി എന്നു കരുതുന്ന പ്രതിപക്ഷം, കോഴിക്കോട്ടെ ഉപവാസസമരത്തിനു പിന്നാലെ ഇരുകൂട്ടരെയും കൂടുതലായി തുറന്നു കാണിക്കാനുള്ള പ്രചാരണത്തിനുള്ള തീരുമാനത്തിലാണ്.
സംസ്ഥാന സർക്കാരിനെതിരെ അനങ്ങുന്നില്ലെന്നു മുൻപ് ഗവർണർക്കെതിരെ ഉറഞ്ഞുതുള്ളിയ ബിജെപി നേതാക്കളെ പുതിയ നടപടി എന്തായാലും തണുപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കുശേഷം ഗവർണറെ കുമ്മനം രാജശേഖരനും ട്വിറ്ററിൽ 'പിന്തുടരാൻ' ആരംഭിച്ചതു കൗതുകമായി. രണ്ടുദിവസത്തിനകം ബിജെപി സംഘം ഗവർണറെ കാണും.