- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് 345 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 377 പേർക്കു രോഗമുക്തി

X
തിരുവനന്തപുരം: ഇന്ന് ജില്ലയിൽ 345 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 377 പേർ രോഗമുക്തരായി. നിലവിൽ 3,948 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ ഒരാളുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. കൊയ്ത്തൂക്കോണം സ്വദേശി കൊളമ്മ (80)യുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 204 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ ആറുപേർ ആരോഗ്യപ്രവർത്തകരാണ്. രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 2,166 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 31,935 പേർ വീടുകളിലും 111 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,721 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.
Next Story


