തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് (12 ഡിസംബർ 2020) 373 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 529 പേർ രോഗമുക്തരായി. നിലവിൽ 3,298 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ രണ്ടുപേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. അഴിക്കോട് സ്വദേശിനി ലീല വിജയൻ (75), കരമന സ്വദേശി രഞ്ജിത്ത് (57) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 269 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 4 പേർ ആരോഗ്യപ്രവർത്തകരാണ്. രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 1,383 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 27,577 പേർ വീടുകളിലും 109 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 2,954 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.