തിരുവനന്തപുരം: ഇന്ന് (17 ഡിസംബർ 2020) 271 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 265 പേർ രോഗമുക്തരായി. നിലവിൽ 3,396 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്.

ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന നാഗർകോവിൽ സ്വദേശി ക്രിസ്റ്റിൻ ചെല്ലം(62)ന്റെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 192 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ അഞ്ചു പേർ ആരോഗ്യപ്രവർത്തകരാണ്.

രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 1,578 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 24,213 പേർ വീടുകളിലും 110 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 2,137 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.