തിരുവനന്തപുരം: ഇന്ന് (18 ഡിസംബർ 2020) 309 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 273 പേർ രോഗമുക്തരായി. നിലവിൽ 3,430 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ അഞ്ചുപേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ചൊവ്വര സ്വദേശി ദിവാകരൻ (84), വെമ്പായം സ്വദേശിനി ഓമന അമ്മ (65), കുളത്തൂർ സ്വദേശി സുകുമാർ ബാബു (72), നേമം സ്വദേശിനി തുളസി (69), വെള്ളായണി സ്വദേശിനി തങ്കം (60) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 176 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 3 പേർ ആരോഗ്യപ്രവർത്തകരാണ്.

രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 1,571 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 23,822 പേർ വീടുകളിലും 109 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,473 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.