തിരുവനന്തപുരത്ത് ഇന്ന് (22 ഡിസംബർ 2020) 333 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 320 പേർ രോഗമുക്തരായി. നിലവിൽ 3,492 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ മൂന്നുപേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ആറ്റിങ്ങൽ സ്വദേശി ശിവാനന്ദൻ (64), പേയാട് സ്വദേശിനി ലില്ലി (63), കടക്കാവൂർ സ്വദേശിനി രാധാമണി (58) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 244 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ ഒൻപതു പേർ ആരോഗ്യപ്രവർത്തകരാണ്. രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 1,333 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 22,836 പേർ വീടുകളിലും 90 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,584 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.