തിരുവനന്തപുരം: ഇന്ന് (13 ജനുവരി 2021) 386 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 335 പേർ രോഗമുക്തരായി. നിലവിൽ 3,549 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 285 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 7 പേർ ആരോഗ്യപ്രവർത്തകരാണ്.

രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 1,347 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 19,597 പേർ വീടുകളിലും 61 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,268 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി