- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് 363 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 406 പേർക്കു രോഗമുക്തി
തിരുവനന്തപുരത്ത് ഇന്ന് (13 ഫെബ്രുവരി 2021) 363 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 406 പേർ രോഗമുക്തരായി. നിലവിൽ 4,359 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 282 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 3 പേർ ആരോഗ്യപ്രവർത്തരാണ്.
രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 1,905 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 26,123 പേർ വീടുകളിലും 58 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,670 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.
മറുനാടന് മലയാളി ബ്യൂറോ
Next Story