- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് 263 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 350 പേർക്കു രോഗമുക്തി
തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് 263 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 350 പേർ രോഗമുക്തരായി. നിലവിൽ 3,504 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 179 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 2 പേർ ആരോഗ്യ പ്രവർത്തകരാണ്. രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 1,402 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 23,681 പേർ വീടുകളിലും 54 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,944 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.
മറുനാടന് മലയാളി ബ്യൂറോ
Next Story