തിരുവനന്തപുരം: ഇന്ന് (19 ഏപ്രിൽ 2021) 981 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 497 പേർ രോഗമുക്തരായി. 6,585 പേരാണ് ജില്ലയിൽ കോവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 768 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 5 പേർ ആരോഗ്യ പ്രവർത്തകരാണ്.

രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 2,897 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 28,880 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 722 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.