- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് 3,940 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.3 ശതമാനമായി ഉയർന്നു

X
തിരുവനന്തപുരം: ജില്ലയിൽ ഇന്ന് (29 ഏപ്രിൽ 2021) 3,940 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,572 പേർ രോഗമുക്തരായി. 23,000പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.3 ശതമാനമായി ഉയർന്നു.
ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 3,439 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 12 പേർ ആരോഗ്യ പ്രവർത്തകരാണ്.
ജില്ലയിൽ പുതുതായി 5,359 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ കോവിഡുമായി ബന്ധപ്പെട്ടു ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 64,569 ആയി. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,078 പേർ രോഗലക്ഷണങ്ങളൊന്നുമില്ലാതെ നിരീക്ഷണ കാലം പൂർത്തിയാക്കി.
Next Story


