തിരുവനന്തപുരം: ജില്ലയിൽ ഇന്ന് (28 മെയ്‌ 2021) 2,545 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3,276 പേർ രോഗമുക്തരായി. 16,750 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 2,333 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 7 പേർ ആരോഗ്യ പ്രവർത്തകരാണ്. 18.9 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

ജില്ലയിൽ പുതുതായി 4,832 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ കോവിഡുമായി ബന്ധപ്പെട്ടു ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 79,127 ആയി. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 6,741 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.