- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് 2,767 പേർക്കു കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.8 ശതമാനം

X
തിരുവനന്തപുരം: ജില്ലയിൽ ഇന്ന് (29 മെയ് 2021) 2,767 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3,058 പേർ രോഗമുക്തരായി. 16,411 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 2,648 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 8 പേർ ആരോഗ്യ പ്രവർത്തകരാണ്. 19.8 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.
ജില്ലയിൽ പുതുതായി 4,520 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ കോവിഡുമായി ബന്ധപ്പെട്ടു ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 77,327 ആയി. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 6,320 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.
Next Story


