- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് 2,579 പേർക്കു കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം

X
തിരുവനന്തപുരം: ജില്ലയിൽ ഇന്ന് (01 സെപ്റ്റംബർ 2021) 2,579 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,683 പേർ രോഗമുക്തരായി. 15 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 15,348 പേർ ചികിത്സയിലുണ്ട്.
ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 2,439 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ ഒമ്പതു പേർ ആരോഗ്യ പ്രവർത്തകരാണ്.
പുതുതായി 2,510 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 446 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 33,423 ആയി.
Next Story


