തിരുവനന്തപുരം: ജില്ലയിൽ ഇന്ന് (25 സെപ്റ്റംബർ 2021) 1961 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2488 പേർ രോഗമുക്തരായി. 14.1 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 14995 പേർ ചികിത്സയിലുണ്ട്.

പുതുതായി 2541 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 4004 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി.

9001 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 39879 ആയി