തിരുവനന്തപുരം: ജില്ലയിൽ ഇന്ന് (23 ഒക്ടോബർ 2021) 1,221 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,431 പേർ രോഗമുക്തരായി. 11.6 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 9,749 പേർ ചികിത്സയിലുണ്ട്.

പുതുതായി 2,181 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 2,194 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണ കാലം പൂർത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 44,064 ആയി.