- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തൊരാൾക്കൂട്ടം! എന്തൊരാവേശം ക്രിസ്ത്യാനിക്കും മുസ്ലീമിനും കയറാവുന്ന ഒരു ഹിന്ദു ക്ഷേത്രത്തിൽ ഹിന്ദുയുവതികൾ കയറാതെ നോക്കാൻ! മാസത്തിലൊരുദിവസം പോലും അനുവദിക്കാതിരിക്കാൻ സ്വാമിയേ ശരണമയ്യപ്പാ; സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധത്തിനിറങ്ങിയവരെ പരിഹസിച്ച് ടി.ജി.മോഹൻദാസ്; അർത്തുങ്കൽ പള്ളി ശിവക്ഷേത്രമാണെന്ന് ട്വീറ്റ് ചെയ്ത് പുലിവാല് പിടിച്ച പരിവാർ താത്വികാചാര്യന്റെ പുതിയ ട്വീറ്റിനും പൊങ്കാല
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രീംകോടതി വിധിയോടെ ഒരുവിഭാഗം വിശ്വാസികൾ കടുത്ത പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. ആദ്യം മടിച്ചുനിന്ന ബിജെപിയും പതിയെ പ്രക്ഷോഭപാതയിലാണ്. കോൺഗ്രസ് പുനഃപരിശോധനാ ഹർജി വേണമെന്ന നിലപാടിലാണ്. എന്നാൽ, രാഷ്ട്രീയ സ്വയം സേവക സംഘം ഇക്കാര്യത്തിൽ നേരത്തെ എടുത്ത നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു. ഇക്കാരണത്താൽ തന്നെ ചില ഹിന്ദുസംഘടനകൾ പ്രക്ഷോഭത്തിനിറങ്ങിയ പശ്ചാത്തലത്തിൽ, ആശയക്കുഴപ്പത്തിന് കുറവൊന്നുമില്ല. ബിജെപി ബൗദ്ധിക സെൽ കൺവീനറും, ചാനൽ അവതാരകനുമായ ടി.ജി.മോഹൻദാസ് നേരത്തെ മുതൽ തന്നെ സ്ത്രീകൾക്ക് പ്രായഭേദമെന്യേ ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. ആർഎസ്എസ് നിലപാടിനോട് ചേർന്നുനിൽക്കുന്നു അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ. കേരളം പ്രളയത്തിൽ മുങ്ങിയ സമയത്ത് ടി.ജി നടത്തിയ ചില നിരീക്ഷണങ്ങൾ പൊതുസമൂഹത്തെ ചൊടിപ്പിച്ചിരുന്നു. നേരത്തെ അർത്തുങ്കൽ പള്ളി ശിവക്ഷേത്രമാണെന്ന ടിജിയുടെ ട്വീറ്റ് കോടതി കയറുകയു ചെയയ്തു. ചാനൽ ചർച്ചകളിൽ രാഹുൽ ഈശ്
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രീംകോടതി വിധിയോടെ ഒരുവിഭാഗം വിശ്വാസികൾ കടുത്ത പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. ആദ്യം മടിച്ചുനിന്ന ബിജെപിയും പതിയെ പ്രക്ഷോഭപാതയിലാണ്. കോൺഗ്രസ് പുനഃപരിശോധനാ ഹർജി വേണമെന്ന നിലപാടിലാണ്. എന്നാൽ, രാഷ്ട്രീയ സ്വയം സേവക സംഘം ഇക്കാര്യത്തിൽ നേരത്തെ എടുത്ത നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു. ഇക്കാരണത്താൽ തന്നെ ചില ഹിന്ദുസംഘടനകൾ പ്രക്ഷോഭത്തിനിറങ്ങിയ പശ്ചാത്തലത്തിൽ, ആശയക്കുഴപ്പത്തിന് കുറവൊന്നുമില്ല.
ബിജെപി ബൗദ്ധിക സെൽ കൺവീനറും, ചാനൽ അവതാരകനുമായ ടി.ജി.മോഹൻദാസ് നേരത്തെ മുതൽ തന്നെ സ്ത്രീകൾക്ക് പ്രായഭേദമെന്യേ ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. ആർഎസ്എസ് നിലപാടിനോട് ചേർന്നുനിൽക്കുന്നു അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ. കേരളം പ്രളയത്തിൽ മുങ്ങിയ സമയത്ത് ടി.ജി നടത്തിയ ചില നിരീക്ഷണങ്ങൾ പൊതുസമൂഹത്തെ ചൊടിപ്പിച്ചിരുന്നു. നേരത്തെ അർത്തുങ്കൽ പള്ളി ശിവക്ഷേത്രമാണെന്ന ടിജിയുടെ ട്വീറ്റ് കോടതി കയറുകയു ചെയയ്തു. ചാനൽ ചർച്ചകളിൽ രാഹുൽ ഈശ്വറുമായി ഏറ്റുമുട്ടുന്നതിൽ അദ്ദേഹം ഹരം കൊള്ളാറുണ്ടെന്ന് മാത്രമല്ല രാഹുലിനെ ഇകഴ്‌ത്തിക്കാട്ടാനുള്ള അവസരങ്ങൾ പാഴാക്കാറുമില്ല. സ്വാഭാവികമായും ഇരുവരും പലവിഷയങ്ങളിലും ഇരുധ്രുവങ്ങളിലാണ്. രാഹുൽ ചാനലുകളിലും തെരുവുകളിലും, സ്ത്രീപ്രവേശനത്തിനെതിരെ രംഗത്ത് വന്നപ്പോൾ ടിജിയും വെറുതെ ഇരിക്കുന്നില്ല. ചാനലുകളിലും ട്വീറ്റുകളിലും മുഴുകി സ്വന്തം നിലപാട് അദ്ദേഹം ഊട്ടിയുറപ്പിക്കുന്നു.
സുപ്രീം കോടതി വിധി വന്നപ്പോൾ തന്നെ ടിജി അതിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തിരുന്നു.
'സുപ്രീം കോടതിയുടെ വിധിക്കുശേഷമുള്ള വാക്ക് തർക്കത്തിന് പ്രസക്തിയില്ല. Prominent or Manifest error ഉണ്ടെങ്കിൽ മാത്രമേ ഒരു റിവ്യൂ ഹർജി വിജയിക്കൂ. പുതിയ വാദങ്ങളൊന്നും പരിഗണിക്കുകയില്ല. ചിലരെങ്കിലും ധരിക്കുന്നതുപോലെ റിവ്യൂ എന്നാൽ അപ്പീൽ അല്ല.'
സെപ്‌ററംബർ മുപ്പതിന് ടിജി കുറിച്ചു:
'അമ്മയെയും, സഹോദരിയേയും പെൺമക്കളെയും അമ്പലത്തിൽ കയറ്റണേ എന്ന് അപേക്ഷിക്കുന്നവൻ ഹിന്ദു വിരുദ്ധൻ! അവരെ തടഞ്ഞ് മുസ്ലീങ്ങളെയും (അതിലൊരാൾ നടയിൽ കുടിയിരുപ്പുണ്ട്) കൃസ്ത്യാനികളെയും കയറ്റാൻ അനുവദിച്ചവൻ ഹിന്ദുസമാജത്തിന്റെ സേവകൻ! എന്തൊരു വീര്യം! എന്തൊരു ഹിന്ദുത്വം.'
നിയന്ത്രണം വേണം എന്ന് വാശിയുള്ള എന്നാൽ എന്നോടു സ്‌നേഹമുള്ള ഒരാൾ കഴിഞ്ഞ വർഷം വിളിച്ചു :: ചേട്ടന് ഞങ്ങളോട് സ്‌നേഹമേ ഉള്ളൂ എന്ന് എനിക്കറിയാം. ഞങ്ങളുടെ കേസ് ജയിക്കാൻ ഒരു വഴി പറഞ്ഞുതരണം. ഞാൻ പറഞ്ഞു - എനിക്ക് എന്തു ദേഷ്യം! കേസ് ജയിച്ചാലും ഇല്ലെങ്കിലും നാമെല്ലാം ഹിന്ദുക്കൾ
'ശബരിമല കേസ് തോറ്റതിന് ആർഎസ്എസിന് കുറ്റം. ജയിച്ചിരുന്നെങ്കിലോ? അപ്പോഴും കുറ്റം പറയും ?? എവിടെ ആ ടിജി? അയാൾ സ്ത്രീകളെ കയറ്റാൻ നടന്നതല്ലേ? ഇപ്പോൾ എന്തായി? അല്ലെങ്കിലും ആർഎസ്എസ് ഇങ്ങനെയാണ് അങ്ങനെയാണ്'
സെപ്റ്റംബർ 29
ശരിയാണ്. ക്ഷേത്രകാര്യങ്ങളിൽ കോടതി ഇടപെടാതിരിക്കുന്നതാണ് ഉചിതം. പക്ഷേ പിന്നെ ആരിടപെടും എന്ന ചോദ്യം ഉയരുന്നു. തന്ത്രി എന്ന ഒറ്റ വ്യക്തിയിൽവിശ്വസിച്ച് എല്ലാം വിട്ടുകൊടുക്കാമായിരുന്നു. പക്ഷേ തന്ത്രസമുച്ചയത്തിൽ നിഷ്‌കർഷിക്കപ്പെട്ട യോഗ്യതകളുള്ളഎത്ര തന്ത്രിമാരുണ്ട് എന്നചോദ്യവും ഉയരുന്നു
1936 ൽ ക്ഷേത്രപ്രവേശന വിളംബരം വന്നപ്പോൾ ഇത്തരം പ്രതികരണങ്ങൾ ഉണ്ടായി. 1960ൽ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ സ്ത്രീ പ്രവേശനം അനുവദിച്ചപ്പോഴും ഇത്തരം രൂക്ഷമായ പ്രതികരണങ്ങൾ ഉണ്ടായി. പിന്നീട് മെല്ലെ അത്തരം കാലുഷ്യങ്ങൾ ഒഴിഞ്ഞു. മാനം തെളിഞ്ഞു
ആർഎസ് എസ് താത്വികാചാര്യനായ പി.പരമേശ്വരൻ ശബരിമല നിയന്ത്രണത്തെ അനുകൂലിക്കുന്നില്ല എന്നും ടിജി പറയുന്നു.' പരമേശ്വർജി ശബരിമല നിയന്ത്രണത്തെ അനുകൂലിച്ചിരുന്നോ? പഴയൊരു വാർത്ത ':: ഇന്ത്യൻ എക്സ്‌പ്രസിൽ വന്ന വാർത്തയുടെ ലിങ്കും ടിജി കൊടുത്തിട്ടുണ്ട്. ഏറ്റവുമൊടുവിൽ പന്തളത്തും തിരുവനന്തപുരത്തും അടക്കം നടന്ന പല പ്രതിഷേധങ്ങളെയും പരിഹസിച്ച് ടിജി ഏറ്റവുമൊടുവിൽ ട്വീറ്റ് ചെയ്തു:
'എന്തൊരാൾക്കൂട്ടം! എന്തൊരാവേശം കൃസ്ത്യാനിക്കും മുസ്ലീമിനും കയറാവുന്ന ഒരു ഹിന്ദു ക്ഷേത്രത്തിൽ ഹിന്ദുയുവതികൾ കയറാതെ നോക്കാൻ! - മാസത്തിലൊരുദിവസം പോലും അനുവദിക്കാതിരിക്കാൻ..സ്വാമിയേ ശരണമയ്യപ്പാ'
മറ്റു ചില ചോദ്യങ്ങളും ടിജി ചോദിക്കുന്നു. ദേവസ്വം ബോർഡിലെ അംഗങ്ങളുടെ യോഗ്യത എന്താണ്? ഒരാൾ സിപിഎം മെമ്പർ. അദ്ദേഹം പ്രസിഡന്റ്. ഒരുദയ അദ്ദേഹം കാണിച്ചു. ക്ഷേത്രങ്ങളിൽ വൈരുദ്ധ്യാധിഷ്ഠിതഭൗതിക വാദം നടപ്പിലാക്കില്ലത്രെ! അടുത്തയാൾ സിപിഎം ആലപ്പുഴജില്ലാക്കമ്മിറ്റിയംഗം. മൂന്നാമൻ സിപിഐസംസ്ഥാന സമിതി അംഗം.
ബോർഡിന് സ്വയംഭരണാവകാശമുണ്ടോ?
ആരാണ് ഹിന്ദു? ഏതാണ് ഹിന്ദുമതം? എന്ന ചോദ്യങ്ങൾക്ക് മുമ്പിൽ സുപ്രീം കോടതി എന്നും പകച്ചുനിന്നിട്ടേയുള്ളു. പാർലമെന്റിനും കൃത്യമായ ഒരു മറുപടിയില്ല. 1954 മുതൽ കോടതി തന്നെ തീരുമാനിച്ച ചില നിർവചനങ്ങളാണ് കോടതിയെ നയിക്കുന്നത്. ഈ പ്രശ്‌നം ശബരിമല വിധിയിലും നിലനിൽക്കുന്നു.
ടിജിയുടെ ട്വീറ്റുകളോട് പ്രതികരിച്ച് ഒരുവിഭാഗം വിശ്വാസികളും എത്തിയിട്ടുണ്ട്.
ആദ്യം നിങ്ങളൊരു തീരുമാനത്തിലെത്ത് "എന്നിട്ട് ചാനലുകളിൽ കയറി തർക്കിക്കു :അല്ലാതെ നാലെണ്ണം തെക്കോട്ടും നാലെണ്ണം വടക്കോട്ടും എന്ന രീതിയിലാകരുത് ...
- Ratheesh Thenjeery (@RThenjeery) October 1, 2018
ചാനലുകൾ ആയ ചാനലുകൾ എല്ലാം ഹിന്ദു വിശ്വാസങ്ങളെയും,ആചാരങ്ങളെയും എടുത്തിട്ട് പന്താടുന്നു,ഒരാൾക്ക് സ്വന്തം ചോറൂണ് നടത്തിയതും,അന്ന് സന്നിധാനത്തു പെയ്ത മഴയും എല്ലാം നല്ല ഓര്മ,ഏത് 6 മാസം പ്രായം ഉള്ളപ്പോ നടന്ന ചോറൂണാണ് ട്ടാ! കേട്ടാൽ തോന്നും കഴിഞ്ഞ വർഷത്തെ അന്നദാനത്തിനു ചോറുണ്ട കഥയാണെന്ന്
- Ram ~ രാംകുമാർ (@ramkumarmnair) October 2, 2018
തന്നേ പോലുള്ളവരാടോ മോഹനദാസാ കേരളത്തിലെ ബിജെപിയുടേയും ഹിന്ദുക്കളുടെയും ശാപം
- Krishnakumar G (@Krishnag1711) October 3, 2018
SC Judgement (#SabarimalaVerdict ) has brought to public domain why its impossible to unite.... liberty to interpret in his own way is the real culprit against UNITY ......on #SabarimalaVerdict @Swamy39 @mohandastg poles apart with @rvaidya2000 and thousands of devotees..
- SureshPKumar (@SureshPKumar) October 3, 2018