കിഴക്കമ്പലം: ജി എസ് റ്റിയും ഓണവും നിത്യോപയോഗ സാധനങ്ങളുടെ വിലകുതിച്ചു യർത്തിയപ്പോഴുംട്വന്റി20യുടെ ഓണവിപണി കിഴക്കമ്പലത്തുകാർക്ക് ഒരുഅനുഗ്രഹമായി. ഓണത്തിന് ആവശ്യമുള്ള സാധനങ്ങളെല്ലാം മാർക്കറ്റ് വിലയേക്കാൾ 50 മുതൽ70 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കിയാണ് ജനകീയ കൂട്ടായ്മ മാതൃക കാട്ടിയത്.

കിഴക്കമ്പലത്ത് ട്വന്റി 20 നഗറിൽ നടന്നുവരുന്ന ഓണവിപണിയിൽപച്ചക്കറികളുടേയും ലവ്യഞ്ജനങ്ങളുടേയും വില്പനയ്ക്കുപരിയായി ഉപ്പേരി, ശർക്കരവരട്ടി എന്നീ പലഹാരങ്ങളുടേയും
അടപ്രഥമൻ, ഗോതമ്പ്, സേമിയ, പരിപ്പ് എന്നീ നാലു തരം പായസങ്ങളുടെയും വിലപന നടന്നുവരുന്നു.സെപറ്റംംബർ 3 വരെ നടന്ന ഓണ വിപണിയിൽമാർക്കറ്റ് വിലയേക്കാൾ 50 മുതൽ 60ശതമാനം വരെ വിലകുറവിലാണ് പച്ചക്കറികളുടെ വില്പന നടന്നത്. ഇതുവരെ 60 ടൺ പച്ചക്കറികൾവിറ്റഴിച്ചു. പുറത്ത് ലിറ്ററിന് 250 രൂപ വിലയുള്ള പായസത്തിന് ഇവിടെ 100 രൂപമാത്രമായിരുന്നു. 14000 ലിറ്റർ പായസം വിറ്റു കഴിഞ്ഞു. കിലോയ്ക്ക് 150 രൂപ നിരക്കിൽ 12 ടൺചിപ്‌സ് വിറ്റഴിച്ചു. 420 രൂപയാണ് ഒരു കിലോ ചിപ്‌സിന് മാർക്കറ്റിൽ വില.

75 രൂപ വിലയുള്ള പച്ച ഏത്തക്കയ്ക്ക് കിഴക്കമ്പലത്തെ വില 33 രൂപ മാത്രം. 80 രൂപയുള്ള വള്ളിപ്പയറിന്30 രൂപ. 90 രൂപ വിലയുള്ള ചെറിയ ഉള്ളിക്ക് 32 രൂപ. പൊതു മാർക്കറ്റിൽ കിലോയ്ക്ക് 60രൂപയുള്ള ഇഞ്ചിക്ക് 20 രൂപ, ഇങ്ങനെ പോകുന്നു ഇവിടത്തെ വില നിലവാരം.ജനകീയ കൂട്ടായ്മയായ ട്വന്റി 20 നിലവിൽ വന്നതിന് ശേഷം എറണാകുളം ജില്ലയിലെകിഴക്കമ്പലം എന്ന ഗ്രാമം മാവേലി നാടിന്റെ ലഹരിയിലാണ്.