ലോങ്ങ് ഐലന്റ്: മൂന്ന് വയസ്സ് പ്രായമുള്ള ഇരട്ട സഹോദരന്മാർ (ആന്റണി, നിക്കോളസ്) വീട്ട് മുറ്റത്തുള്ള നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു. ജൂലായ് 26 ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

ജോലി കളിഞ്ഞ് വന്നതിന് ശേഷം കുട്ടികളുടെ മാതാവ് ഉറങ്ങാൻ കിടന്നു. തൽസമയം ഇരുവരും സമീപമുള്ള ബഡ്ഡിൽ തന്നെ കിടന്നിരുന്നതായി ഇവർ പറയുന്നു. പിന്നീട് ഉറക്കം ഉണർന്ന് നോക്കിയപ്പോൾ കുട്ടികളെ കാണാനില്ല. ജനലിലൂടെ വീട്ടുമുറ്റത്തുള്ള നീന്തൽ കുളത്തിലേക്ക് നോക്കിയപ്പോൾ പൂളിൽ ഒരു കുട്ടി പൊങ്ങിക്കിടക്കുന്നു. ഉടനെ അമ്മ ഓടിയെത്തി കുട്ടിക്ക് സി പി ആർ നൽകി മറ്റേ കുട്ടിയെ കണ്ടെത്താൻ കഴിയാത്തതിനാൽ ഫയർ ഫോഴ്സിനെ വിളിച്ചു. അവർ കുളത്തിൽ മുങ്ങിത്തപ്പി മറ്റേ കുട്ടിയേയും പുറത്തെടുത്തു. ഇരുവരേയും പ്ലെയ്ൻ വ്യൂ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

അഞ്ച് വയസ്സുള്ള ഇവരുടെ സഹോദരൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. പിതാവ് ജോലിയിലും. ഇതൊരു അപകട മരണമായിട്ടാണ് കണ്ടതെന്ന് സഫോൾക്ക് കൗണ്ടി പൊലീസ് ഡിസ്ട്രിക്റ്റീവ് ലഫ്റ്റനന്റ് കെവിൻ പറഞ്ഞു. വേനൽ ശക്തിപ്പെട്ടതോടെ നീന്തൽ കുളത്തിലുള്ള മരണവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നീന്തൽ കുളം ഈ വീട്ടിലെ മാതാപിതാക്കൾ കുട്ടികളെ കൂടുതൽ ശ്രദ്ധിക്കണമെന്ന കെവിൻ പറഞ്ഞു.