- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തർ എയർ കസ്റ്റമർ സർവീസ് ഇനി ട്വിറ്ററിലൂടെയും; ഉപയോക്താക്കൾക്കായി പ്രത്യേക ട്വിറ്റർ അക്കൗണ്ട് ആരംഭിച്ച് ഖത്തർ എയർവേസ്
ദോഹ: ഇനി യാത്രക്കാർക്ക് യാത്രാ സംബന്ധമായ സംശയങ്ങൾ ട്വിറ്റർ അക്കൗണ്ട് വഴിയും അറിയാം. ഉപയോക്താക്കൾക്കു മാത്രമായി ട്വിറ്റർ അക്കൗണ്ട് ആരംഭിച്ചതോടെ ഖത്തർ എയർവേസിന്റെ കസ്റ്റർമർ സർവീസ് ഇനി സോഷ്യൽ മീഡിയയിലൂടെയും ലഭിക്കും. മുഴുവൻസമയവും പ്രവർത്തിക്കുന്ന ഈ ട്വിറ്റർ അക്കൗണ്ടിലൂടെ ഉടൻ തന്നെ ഉപയോക്താക്കൾക്കു മറുപടി ലഭിക്കും. ഇംഗ്ലിഷിലും അറബിക്കിലും ഉപയോക്താക്കൾക്ക് സംശയങ്ങൾ ചോദിക്കാം. വേഗത്തിലും എളുപ്പത്തിലും എയർലൈനുമായി ബന്ധപ്പെടാൻ ഉപയോക്താക്കൾക്ക് അവസരമൊരുക്കാൻ ലക്ഷ്യമിട്ടാണു പദ്ധതി നടപ്പാക്കിയത്. ആളുകളുടെ ആശയ വിനിമയ രീതിയിൽ സമൂഹമാധ്യമങ്ങൾ വലിയ മാറ്റമാണുണ്ടാക്കിയിട്ടുള്ളത്. അതുകൊണ്ടാണു ട്വിറ്ററിലൂടെ ഉപയോക്താക്കളുടെ സംശയങ്ങൾക്കു മറുപടി നൽകാൻ കഴിയുന്ന നൂതനാശയത്തിനു തുടക്കം കുറിച്ചതെന്ന് ഖത്തർ എയർവേയ്‌സ് ചീഫ് കൊമേഴ്‌സ്യൽ ഓഫിസർ ഇഹാബ് അമിൻ പറഞ്ഞു.
ദോഹ: ഇനി യാത്രക്കാർക്ക് യാത്രാ സംബന്ധമായ സംശയങ്ങൾ ട്വിറ്റർ അക്കൗണ്ട് വഴിയും അറിയാം. ഉപയോക്താക്കൾക്കു മാത്രമായി ട്വിറ്റർ അക്കൗണ്ട് ആരംഭിച്ചതോടെ ഖത്തർ എയർവേസിന്റെ കസ്റ്റർമർ സർവീസ് ഇനി സോഷ്യൽ മീഡിയയിലൂടെയും ലഭിക്കും. മുഴുവൻസമയവും പ്രവർത്തിക്കുന്ന ഈ ട്വിറ്റർ അക്കൗണ്ടിലൂടെ ഉടൻ തന്നെ ഉപയോക്താക്കൾക്കു മറുപടി ലഭിക്കും.
ഇംഗ്ലിഷിലും അറബിക്കിലും ഉപയോക്താക്കൾക്ക് സംശയങ്ങൾ ചോദിക്കാം. വേഗത്തിലും എളുപ്പത്തിലും എയർലൈനുമായി ബന്ധപ്പെടാൻ ഉപയോക്താക്കൾക്ക് അവസരമൊരുക്കാൻ ലക്ഷ്യമിട്ടാണു പദ്ധതി നടപ്പാക്കിയത്. ആളുകളുടെ ആശയ വിനിമയ രീതിയിൽ സമൂഹമാധ്യമങ്ങൾ വലിയ മാറ്റമാണുണ്ടാക്കിയിട്ടുള്ളത്. അതുകൊണ്ടാണു ട്വിറ്ററിലൂടെ ഉപയോക്താക്കളുടെ സംശയങ്ങൾക്കു മറുപടി നൽകാൻ കഴിയുന്ന നൂതനാശയത്തിനു തുടക്കം കുറിച്ചതെന്ന് ഖത്തർ എയർവേയ്‌സ് ചീഫ് കൊമേഴ്‌സ്യൽ ഓഫിസർ ഇഹാബ് അമിൻ പറഞ്ഞു.
Next Story