- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമിത് ഷായുടെ പ്രൊഫൈൽ ചിത്രം നീക്കം ചെയ്ത് ട്വിറ്റർ; നടപടി കോപ്പിറൈറ്റ് നിയമം ലംഘിച്ചതിനെ തുടർന്ന്
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ട്വിറ്റർ അക്കൗണ്ടിലെ പ്രൊഫൈൽ പിക്ചർ നീക്കം ചെയ്ത് ട്വിറ്റർ. കോപ്പിറൈറ്റ് നിയമം ലംഘിച്ചതിനെ തുടർന്നാണ് ചിത്രം ട്വിറ്റർ നീക്കിയത്. വ്യാഴാഴ്ച രാത്രിയോടെയാണ് അമിത് ഷായുടെ ചിത്രം ട്വിറ്ററിൽനിന്നും അപ്രത്യക്ഷമായത്. കുറച്ചു സമയത്തിനു ശേഷം പ്രൊഫൈൽ പിക്ചർ ട്വിറ്റർ പുനഃസ്ഥാപിക്കുകയും ചെയ്തു.
'അശ്രദ്ധ മൂലമുണ്ടായ പിഴവ് കാരണം ഞങ്ങളുടെ ആഗോളപകർപ്പവകാശ നയങ്ങൾ അടിസ്ഥാനമാക്കി ഈ അക്കൗണ്ട് താൽക്കാലികമായി ലോക്ക് ചെയ്തിരുന്നു. ഉടൻ തന്നെ തീരുമാനം പിൻവലിച്ചിട്ടുണ്ട്. ഇപ്പോൾ അക്കൗണ്ട് പൂർണമായും പ്രവർത്തന ക്ഷമമാണ്.' ട്വിറ്റർ വക്താവ് അറിയിച്ചു.
അമിത്ഷായുടെ പ്രൊഫൈൽ പിക്ചർ നീക്കം ചെയ്തതിനു പിന്നാലെ ട്വിറ്ററിൽ വൻ ചർച്ച നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്റർ വിശദീകരണം നൽകിയത്. അമിത് ഷായുടെ ഔദ്യോഗിക അക്കൗണ്ടിലെ പടത്തിൽ ക്ലിക്ക് ചെയ്യുമ്പോൾ അത് ബ്ലാങ്കായി കാണിക്കുകയും, ദിസ് മീഡിയ നോട്ട് ഡിസ്പ്ലേ എന്നും കാണിക്കുന്നതാണ് കണ്ടത്. വെള്ളിയാഴ്ച പുലർച്ചയോടെ പ്രശ്നം പരിഹരിച്ചു.