ന്യൂയോർക്ക്: ഫേസ്‌ബുക്കിനു പിന്നാലെ പിറന്നാൾ ആശംസകൾ അറിയിക്കാനുള്ള അവസരം ട്വിറ്ററും ഒരുക്കി. പിറന്നാൾ ദിനം മറ്റുള്ളവരുടെ ആശംസാ സന്ദേശങ്ങൾ എത്തിക്കുന്നതിനൊപ്പം ആനിമേറ്റഡ് ബലൂണുകൾ പറത്താനും ട്വിറ്റർ തീരുമാനിച്ചു. ഈ സംവിധാനം ഇന്നലെ മുതലാണ് ട്വിറ്റർ ഏർപ്പെടുത്തിയത്. പിറന്നാൾ ദിനത്തിൽ സ്‌ക്രീൻ നിറയെ ഒരു കൂട്ടം ആനിമേറ്റഡ് ബലൂണുകൾ ട്വിറ്റർ ഉപയോക്താക്കൾക്കായി പറത്തും. ഫേസ്‌ബുക്കിന്റെ പാത പിന്തുടർന്ന് കുടുതൽ പരസ്യദാതാക്കളെ ആകർഷിക്കുകയാണ് ട്വിറ്ററിന്റെ നീക്കത്തിനു പിന്നിലെന്നാണ് ടെക്‌നോളജി വിദഗ്ദ്ധർ പറയുന്നത്.