- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഗാന്ധിജിയുടെ ഇമോജിയുമായി ട്വിറ്റർ; ഗാന്ധി ജയന്തി ദിനം മുതൽ ഒരാഴ്‌ച്ചത്തേക്ക് ലഭ്യമാകുമെന്ന് അധികൃതർ; ഇമോജി ഡിസൈൻ ചെയ്തിരിക്കുന്നത് ട്വിറ്റർ ലോഗോയുടെ നിറങ്ങളായ വെള്ളയ്ക്കും നീലയ്ക്കും പ്രാധാന്യം നൽകി
ന്യൂഡൽഹി: മഹാത്മാ ഗാന്ധിയുടെ ജന്മവാർഷികത്തോട് അനുബന്ധിച്ച് ഗാന്ധി സ്‌പെഷ്യൽ ഇമോജിയുമായി ട്വിറ്റർ. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ട് മുതൽ ഒരാഴ്‌ച്ചത്തേക്ക് ഇമോജി ട്വിറ്ററിൽ ലഭ്യമാകും. ട്വിറ്റർ ഇന്ത്യയാണ് മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനത്തോട് അനുബന്ധിച്ച് പ്രത്യേക ഇമോജി അവതരിപ്പിച്ചത്. #GandhiJayanti, #MahatmaGandhi, #MKGandhi, #BapuAt150, #MyGandhigiri, #NexusOfGood, #MahatmaAt150, എന്നീ ഹാഷ്ടാഗുകൾ ഉപയോഗിക്കുമ്പോഴാണ് ഇമോജി പ്രത്യക്ഷമാവുക. ട്വിറ്റർ ലോഗോയുടെ തന്നെ നീല, വെള്ള നിറങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രമാണ് ഇമോജിയായി ലഭിക്കുക. വിശേഷ ദിവസങ്ങളിൽ ഇത് ആദ്യമായല്ല ട്വിറ്റർ പ്രത്യേക ഇമോജികൾ ഉപയോഗിക്കുന്നത്. മുമ്പ് ദീപാവലി, ഗണേശ ചതുർഥി, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ഡേ, അന്താരാഷ്ട്ര യോഗാ ദിനം, അംബേദ്കർ ജയന്തി തുടങ്ങിയവയ്ക്കെല്ലാം ട്വിറ്റർ പ്രത്യേകം ഇമോജികൾ അവതരിപ്പിച്ചിരുന്നു.
ന്യൂഡൽഹി: മഹാത്മാ ഗാന്ധിയുടെ ജന്മവാർഷികത്തോട് അനുബന്ധിച്ച് ഗാന്ധി സ്‌പെഷ്യൽ ഇമോജിയുമായി ട്വിറ്റർ. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ട് മുതൽ ഒരാഴ്‌ച്ചത്തേക്ക് ഇമോജി ട്വിറ്ററിൽ ലഭ്യമാകും. ട്വിറ്റർ ഇന്ത്യയാണ് മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനത്തോട് അനുബന്ധിച്ച് പ്രത്യേക ഇമോജി അവതരിപ്പിച്ചത്.
#GandhiJayanti, #MahatmaGandhi, #MKGandhi, #BapuAt150, #MyGandhigiri, #NexusOfGood, #MahatmaAt150, എന്നീ ഹാഷ്ടാഗുകൾ ഉപയോഗിക്കുമ്പോഴാണ് ഇമോജി പ്രത്യക്ഷമാവുക. ട്വിറ്റർ ലോഗോയുടെ തന്നെ നീല, വെള്ള നിറങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രമാണ് ഇമോജിയായി ലഭിക്കുക.
വിശേഷ ദിവസങ്ങളിൽ ഇത് ആദ്യമായല്ല ട്വിറ്റർ പ്രത്യേക ഇമോജികൾ ഉപയോഗിക്കുന്നത്. മുമ്പ് ദീപാവലി, ഗണേശ ചതുർഥി, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ഡേ, അന്താരാഷ്ട്ര യോഗാ ദിനം, അംബേദ്കർ ജയന്തി തുടങ്ങിയവയ്ക്കെല്ലാം ട്വിറ്റർ പ്രത്യേകം ഇമോജികൾ അവതരിപ്പിച്ചിരുന്നു.