- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പ് നൽകിയാൽ ചോദ്യം ചെയ്യലിന് ഹാജരാകാം'; കോടതിയിൽ ട്വിറ്റർ എംഡി; 'താനൊരു ജീവനക്കാരൻ മാത്രമാണ്, ആളുകൾ ഷെയർ ചെറുത്ത വീഡിയോയിൽ തനിക്ക് നിയന്ത്രണമില്ലെന്നും വിശദീകരണം
ന്യൂഡൽഹി: ഗസ്സിയാബാദ് വീഡിയോ കേസിൽ അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പ് നൽകിയാൽ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ട്വിറ്റർ ഇന്ത്യ എംഡി മനീഷ് മഹേശ്വരി കർണാടക ഹൈക്കോടതിയെ അറിയിച്ചു. 'താനൊരു ജീവനക്കാരൻ മാത്രമാണ്, ആളുകൾ ഷെയർ ചെറുത്ത വീഡിയോയിൽ തനിക്ക് നിയന്ത്രണമില്ല- മനീഷ് കോടതിയെ അറിയിച്ചു. കേസ് നാളെ വൈകുന്നേരത്തേക്ക് പരിഗണിക്കാൻ മാറ്റി. കേസിൽ ഹാജരാകാൻ നോട്ടീസ് നൽകിയതിനെതിരെ മനീഷ് മഹേശ്വരി നൽകിയ റിട്ട് ഹർജിയിലാണ് നടപടികൾ. നേരത്തെ മനീഷ് മഹേശ്വരിയെ അറസ്റ്റ് ചെയ്യുന്നത് നേരത്തെ കോടതി തടഞ്ഞിരുന്നു.
ഗസ്സിയാബാദിൽ മുതിർന്ന പൗരൻ അക്രമത്തിനിരയായി മരിച്ച സംഭവത്തിലാണ് ട്വിറ്ററിന് പൊലീസ് നോട്ടീയസച്ചത്. നാലുപേർ ചേർന്ന് താടി മുറിച്ച ശേഷം ജയ്ശ്രീരാം വിളിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് നടന്ന മർദ്ദനത്തിലാണ് ഇയാൾ മരിച്ചതെന്നായിരുന്നു ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ട്. ഈ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ വീഡിയോ പ്രചരിച്ചതിനാണ് ഗസ്സിയാബാദ് പൊലീസ് ട്വിറ്റർ ഇന്ത്യ എംഡിക്ക് നോട്ടീസ് നൽകിയത്. വൃദ്ധനെ മർദ്ദിച്ച സംഭവം തെറ്റായി പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് മൂന്ന് മാധ്യമ പ്രവർത്തകർക്കെതിരെ യുപി പൊലീസ് കേസെടുത്തിരുന്നു.
ഗസ്സിയാബാദ് പൊലീസ് സംഭവത്തിൽ വ്യക്തത വരുത്തിയിട്ടും ട്വിറ്റർ ഹാന്റിലുകൾ വീഡിയോ നീക്കം ചെയ്തിരുന്നില്ല. ഗസ്സിയാബാദിലെ ലോണിൽ ജൂൺ അഞ്ചിനാണ്വൃദ്ധനു നേരെ ആക്രമണമുണ്ടായത്. ഓട്ടോറിക്ഷയിൽ പോവുകയായിരുന്ന അബ്ദുൾ സമദ് എന്ന വൃദ്ധനെ ഒരു കൂട്ടം ആളുകൾ പിടിച്ചിറക്കി അടിച്ചെന്നായിരുന്നു പരാതി.