- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരട്ടപൗരത്വത്തിൽ ഏത് അന്വേഷണവും നേരിടാൻ തയ്യാർ; ആരെയും പേടിയില്ല; കുറ്റക്കാരനെന്നു തെളിഞ്ഞാൽ ജയിലിലിട്ടോളൂ: ആരോപണങ്ങൾ തെളിയിക്കാൻ മോദിക്ക് രാഹുൽ ഗാന്ധിയുടെ വെല്ലുവിളി
ന്യൂഡൽഹി: ഇരട്ടപ്പൗരത്വവിഷയത്തിൽ തനിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വെല്ലുവിളി. എല്ലാ അന്വേഷണ ഏജൻസികളും കയ്യിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കാൻ എന്തു കൊണ്ട് അന്വേഷണത്തിന് ഉത്തരവിടുന്നില്ലെന്നും രാഹുൽ ഗാന്ധി ചോദിച്

ന്യൂഡൽഹി: ഇരട്ടപ്പൗരത്വവിഷയത്തിൽ തനിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വെല്ലുവിളി. എല്ലാ അന്വേഷണ ഏജൻസികളും കയ്യിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കാൻ എന്തു കൊണ്ട് അന്വേഷണത്തിന് ഉത്തരവിടുന്നില്ലെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
എന്തെങ്കിലും കുറ്റം തനിക്കെതിരെ തെളിഞ്ഞാൽ അവർക്ക് ജയിലിലിടാം. തനിക്കു ഭയമില്ല. പാവപ്പെട്ടവർക്കു വേണ്ടി പൊരുതുന്നത് തുടരുമെന്നും രാഹുൽ പറഞ്ഞു. എന്തിനാണ് മോദി തന്നെ ഇത്ര ഭയപ്പെടുന്നതെന്നും യൂത്ത് കോൺഗ്രസിന്റെ 68ാം ജന്മവാർഷിക ചടങ്ങ് ഉദ്ഘടനം ചെയ്യവെ രാഹുൽ ചോദിച്ചു.
സമീപകാലത്തായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വിവാദങ്ങളിൽ നിറയുന്നുണ്ട്. അൽപകാലം രാഷ്ട്രീയത്തിൽ നിന്നും അവധിയെടുത്ത് അജ്ഞാതവാസം നടത്തിയത് വൻ വാർത്തയും വിവാദവും സൃഷ്ടിച്ചിരുന്നു. അതിന് മുമ്പ് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് എടുത്ത ചില തീരുമാനങ്ങൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിലും ഇദ്ദേഹത്തിനെ ചുറ്റിപ്പറ്റി വിവാദങ്ങൾ ഉയർന്ന് വന്നിരുന്നു. ഇതിനു പിന്നാലെയാണ് എച്ച്എംആർസി രജിസ്റ്ററിലെ രാഹുൽ ഗാന്ധിയുടെ പൗരത്വത്തെ സംബന്ധിച്ചുള്ള ചില വിവാദങ്ങളും ഉയർന്ന് വന്നത്. ബിജെപി നേതാവായ സുബ്രഹ്മണ്യൻ സ്വാമിയാണ് ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർത്തിക്കൊണ്ടു വന്നത്. ഇതു പ്രകാരം എച്ച്എംആർസി രജിസ്റ്ററിൽ ചില വർഷങ്ങളിൽ രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്നും മറ്റ് ചില വർഷങ്ങളിൽ ഇന്ത്യൻ പൗരനാണെന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ടാക്‌സ് റിട്ടേൺ ഫയൽ ചെയ്തവരുടെ പിശക് മൂലമാണിത് സംഭവിച്ചതെന്നാണ് സൂചന.
രാഹുൽ ഗാന്ധിയുടെ യുകെയിലെ കമ്പനികളുടെ രേഖകൾ മൂന്ന് തരത്തിലുള്ളതാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഗാന്ധിയുടെ കമ്പനിയായ ബാക്ക്ഓപ്‌സ് ലിമിറ്റഡിന്റെ ചില രേഖകളിൽ അദ്ദേഹം ബ്രിട്ടീഷ് പൗരനാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അതേ കമ്പനിയുടെ മറ്റ് ചില രേഖകളിൽ അദ്ദേഹം ഇന്ത്യൻ പൗരനുമാണ്. എന്നാൽ മൂന്നാമതൊരു രേഖയിൽ അദ്ദേഹം ബ്രിട്ടീഷ് പൗരനാണെങ്കിലും അത് വെട്ടി പേന കൊണ്ട് ഇന്ത്യൻ എന്ന് എഴുതിച്ചേർത്തതായും കാണാം.രേഖകൾ വിശദമായി പരിശോധിക്കുന്നതിലൂടെ ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമായിട്ടുണ്ട്. അതായത് 2002ൽ മുംബൈയിൽ ബാക്ക്ഓപ്‌സ് ലിമിറ്റഡ് എന്ന പേരിലുള്ള ഒരു എൻജിനീയറിങ് ഔട്ട്‌സോഴ്‌സിങ് കമ്പനി ആരംഭിക്കുകയായിരുന്നു. തുടർന്ന് കുറച്ച് മാസങ്ങൾക്ക് ശേഷം അദ്ദേഹം യുകെയിൽ ഇതുമായി ബന്ധപ്പെട്ട ഒരു കമ്പനി ആരംഭിക്കുകയായിരുന്നു. ബാക്ക്ഓപ്‌സ് ലിമിറ്റഡ് എന്ന പേരിലുള്ള ഈ കമ്പനി 2003 സെപ്റ്റംബർ 21ന് യുകെ കമ്പനീസ് ഹൗസിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു. രാഹുൽ ഗാന്ധി കമ്പനിയുടെ ഡയറക്ടറും സെക്രട്ടറിയുമാണ്. യുഎസ് പൗരനായ ഉൾറിക് മാക് നൈറ്റും ഇതിന്റെ മറ്റൊരു ഡയറക്ടറാണ്.
രാഹുൽ ഗാന്ധി ഒപ്പു വച്ചിരിക്കുന്ന ഷെയർ അലോട്ട്‌മെന്റ് റെക്കോർഡ് പ്രകാരം ഒരു പൗണ്ട് വിലയുള്ള 100 ഓഹരികളിൽ 65 എണ്ണം രാഹുൽ ഗാന്ധിയുടെ ഉടമസ്ഥതയിലും ബാക്കി 35 എണ്ണം മാക് നൈറ്റിന്റെ ഉടമസ്ഥതിയിലുള്ളതുമാണ്. രണ്ട് വാർഷിക റിട്ടേണുകളിൽ രാഹുൽ ഗാന്ധിയുടെ പൗരത്വം ബ്രിട്ടീഷ് എന്നാണ് രേഖപ്പെടുത്തിയിരക്കുന്നതെന്നാണ് സ്വാമി സുബ്രഹ്മണ്യം സ്വാമി വാദിക്കുന്നത്. ഇതിൽ ആദ്യത്തെ റിട്ടേൺ ഫയൽ ചെയ്തിരിക്കുന്നത 2005 ഒക്ടോബർ 10നാണ്. രണ്ടാമത്തെ വാർഷിക റിട്ടേൺ ഫയൽ ചെയ്തിരിക്കുന്നത് 2006 ഒക്ടോബർ 31നാണ്. ആദ്യത്തെ റിട്ടേണിൽ ഗാന്ധിയുടെ വിലാസം 2 Frognal Way, London NW3 6XE എന്നാണ്. ഹാംപ്‌സ്റ്റെഡിനടുത്തുള്ള ലണ്ടൻ നൈബർഹുഡാണിത്. പിന്നീട് സമർപ്പിച്ച രേഖയിൽ തന്റെ വിലാസമായി രാഹുൽഗാന്ധി നൽകിയിരിക്കുന്നത് 51 Southgate tSreet, Winchester, Hampshire, SO23 9EH എന്നാണെന്നും തെളിഞ്ഞിട്ടുണ്ട്. ഇതേ വിലാസമാണ് രാഹുലിന്റെ കോഡയറക്ടറായ മാക് നൈറ്റും നൽകിയിരിക്കുന്നത്.
2004ൽ കമ്പനിയുടെ ടേൺഓവർ 65,380 പൗണ്ടും നെറ്റ് പ്രോഫിറ്റ് 6034 പൗണ്ടുമായിരുന്നു. 2005ൽ ടേൺ ഓവർ 38,462 പൗണ്ടും നെറ്റ് പ്രോഫിറ്റ് 8066 പൗണ്ടുമായിരുന്നു.ചെറിയ കമ്പനിയായതിനാൽ കമ്പനി സംഗ്രഹിച്ച രൂപത്തിലുള്ള അക്കൗണ്ടുകളായിരുന്നു സമർപ്പിച്ചിരുന്നത്.അതിനാൽ വിശദമായ പ്രോഫിറ്റും ലോസ് സ്‌റ്റേറ്റ്‌മെന്റും കമ്പനി സമർപ്പിച്ചിരുന്നില്ല. എന്നാൽ 2003 ഓഗസ്റ്റ് 21ന്റെ തീയതിയിലുള്ള കമ്പനിയുടെ ഒറിജിനൽ സർട്ടഫിക്കറ്റിൽ രാഹുലിന്റെ പ ൗരത്വം ഇന്ത്യൻ എന്നാണ് കാണിച്ചിരിക്കുന്നത്. ഈ രേഖ ഗാന്ധിയുടെ ഏജന്റായ ബ്രിസ്റ്റോളിലെ ബൗർസ് കമ്പനി സർവീസസിലെ ഡാമിയാൻ വാർഡിങ്ലിയാണ് ഇലക്ട്രോണിക്കലായി ഫയർ ചെയ്തിരിക്കുന്നത്. ഇതിന് പുറമെ കൈ കൊണ്ട് പൂരിപ്പിച്ചതും സ്‌കാൻ ചെയ്തതുമായ മറ്റൊരു രേഖയും ഉണ്ട്. ഗാന്ധിയുടെ കോ ഡയറക്ടറായ മാക് നൈറ്റാണിത് തിരുത്തി ഒപ്പിട്ടിരിക്കുന്നത്. ജൂലൈ 2004ന് പൂരിപ്പിച്ച ഈ രേഖയിൽ ഗാന്ധിയുടെ പൗരത്വം ബ്രിട്ടീഷ് എന്നാണ് ടൈപ്പ് ചെയ്ത് ചേർത്തിരിക്കുന്നത്. എന്നാൽ ഇതിനെ മാക് നൈറ്റ് കൈകൊണ്ട് തിരുത്തി ഇന്ത്യൻ എന്നാക്കി മാറ്റിയതായി കാണാം. 2004 ഒക്ടോബർ എട്ടിനായിരുന്നു ഈ തിരുത്തൽ നടത്തിയത്.
എന്നാൽ ഈ പൊരുത്തക്കേടുകളെക്കുറിച്ച് പ്രതികരിക്കാൻ കമ്പനി തയ്യാറായിട്ടില്ല. കമ്പനി ഡയറക്ടർമാരുടെ പൗരത്വത്തെ സംബന്ധിച്ച വിശദാംശങ്ങൾ മറച്ച് വയ്ക്കുന്നത് തട്ടിപ്പാണെന്നും ഇതിന് പിഴയീടാക്കാൻ വകുപ്പുണ്ടെന്നുമാണ് ബാസറ്റ്‌സ് ചാർട്ടേജ് അക്കൗണ്ടന്റ്‌സിലെ പ്രിൻസിപ്പലായ രാജ് രുപാരെലിയ പറയുന്നത്. കമ്പനി ഡയറക്ടർ ഇന്ത്യനായാലും ബ്രിട്ടീഷുകാരനായാലും നികുതിപരമായി യാതൊരു ഇളവുമില്ലെന്നിരിക്കെ ഈ നടപടി യോജിക്കാൻ പറ്റാത്തതാണെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഡയറക്ടർ ബ്രിട്ടീഷുകാരനാണെന്നറിഞ്ഞാൽ ബ്രിട്ടനിലെ നിക്ഷേപകരും ഓഹരി ഉടമകളും കമ്പനിയിൽ നിക്ഷേപിക്കാൻ സാധ്യത കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കമ്പനിയുടെ ഒരു ഡയറക്ടർക്ക് ഈ പൊരുത്തക്കേട് മനസിലായിട്ടുണ്ടെന്നും അതിനാലാണ് ഒരു രേഖയിൽ അദ്ദേഹം അത് തിരുത്തിയിരിക്കുന്നതെന്നും രാജ് പറയുന്നു.

