- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാർ ഹോട്ടലിൽ എത്തി ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപ; രണ്ടു പേർ അറസ്റ്റിൽ
നെടുമ്പാശേരി: ബാർ ഹോട്ടലിൽ ജീവാനക്കാരെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട രണ്ടു പേർ അറസ്റ്റിൽ. ചെങ്ങമനാട് കുറുപ്പനയം വേണാട്ടു പറമ്പിൽ വീട്ടിൽ ജസ്റ്റിൻ (29), അകപ്പറമ്പ് കരുമത്തി വീട്ടിൽ ഷിന്റോ (32) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12 ന് രാത്രി ബാർ ഹോട്ടലിലെത്തിയ ഇവർ ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു.
പണം കൊടുക്കാത്തതിനെ തുടർന്ന് ഒച്ചപ്പാടും ബഹളവുമുണ്ടായി. ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. കൊലപാതകമുൾപ്പടെ പതിനഞ്ചോളം കേസുകളിലെ പ്രതിയാണ് ജസ്റ്റിൻ . ഷിന്റോയുടെ പേരിലും രണ്ട് കേസുകളുണ്ട്.
ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഡി.വൈ.എസ്‌പി പി.കെ ശിവൻ കുട്ടി, സബ് ഇൻസ്‌പെക്ടർമാരായ അനീഷ്.കെ.ദാസ്, സണ്ണി ഏ .എസ്‌ഐമാരായ ബൈജു കുര്യൻ, ഉബൈദ്, പ്രമോദ് എസ്.സി.പി.ഒ കുഞ്ഞുമോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
മറുനാടന് മലയാളി ലേഖകന്.