- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇൻഷുറൻസ് തുകയ്ക്കായി ഇന്ത്യൻ അമേരിക്കനെ വധിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ
ഫ്രിമോണ്ട് (കാലിഫോർണിയ): 800,000 ഡോളർ ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിന് വാടക കൊലയാളിയെ ഉപയോഗിച്ചു കൂട്ടുകാരനെ വധിച്ച കേസിൽ കാമുകിയും വാടക കൊലയാളിയും അറസ്റ്റിൽ. കലിഫോർണിയായിൽ അറിയപ്പെടുന്ന ചീഫ് ഷെഫ് ഡൊമിനിക് സർക്കാറിനെ ഒക്ടോബർ എട്ടിനു വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ കേസ്സിൽ കാമുകി മറിയ മൂർ (50), വാടക കൊലയാളി മാർവൽ സാൽവന്റ് എന്നിവരെ ഡിസംബർ 18 നു അറസ്റ്റ് ചെയ്തതായി അലൽ മഡ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് ഡിസംബർ 20 വ്യാഴാഴ്ച അറിയിച്ചു. സാന്റാ റീത്ത ജയിലിലേക്ക് മാറ്റിയ ഇരുവരേയും ഇന്ന് കോടതിയിൽ ഹാജരാക്കി. മൂന്നു പെൺമക്കളുടെ പിതാവായ ഡൊമിനിക്ക് കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിനും അവധിക്കാലം ചെലവഴിക്കുന്നതിനായി ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നതിന്റെ തലേ ദിവസമാണ് കിടപ്പുമുറിയിൽ ഉറങ്ങുന്നതിനിടയിൽ വെടിയേറ്റു മരിച്ചത്. വീടിനകത്തേക്ക് അതിക്രമിച്ചു കടന്നതായി തെളിവുകൾ ഇല്ലാതിരുന്നതിനാൽ അടുത്ത് പരിചയമുള്ള ആരോ ആയിരിക്കും കൊലയാളി എന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. പലപ്പോഴും സർക്കാറിന്റെ വീട്ടിൽ
ഫ്രിമോണ്ട് (കാലിഫോർണിയ): 800,000 ഡോളർ ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിന് വാടക കൊലയാളിയെ ഉപയോഗിച്ചു കൂട്ടുകാരനെ വധിച്ച കേസിൽ കാമുകിയും വാടക കൊലയാളിയും അറസ്റ്റിൽ.
കലിഫോർണിയായിൽ അറിയപ്പെടുന്ന ചീഫ് ഷെഫ് ഡൊമിനിക് സർക്കാറിനെ ഒക്ടോബർ എട്ടിനു വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ കേസ്സിൽ കാമുകി മറിയ മൂർ (50), വാടക കൊലയാളി മാർവൽ സാൽവന്റ് എന്നിവരെ ഡിസംബർ 18 നു അറസ്റ്റ് ചെയ്തതായി അലൽ മഡ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് ഡിസംബർ 20 വ്യാഴാഴ്ച അറിയിച്ചു. സാന്റാ റീത്ത ജയിലിലേക്ക് മാറ്റിയ ഇരുവരേയും ഇന്ന് കോടതിയിൽ ഹാജരാക്കി.
മൂന്നു പെൺമക്കളുടെ പിതാവായ ഡൊമിനിക്ക് കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിനും അവധിക്കാലം ചെലവഴിക്കുന്നതിനായി ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നതിന്റെ തലേ ദിവസമാണ് കിടപ്പുമുറിയിൽ ഉറങ്ങുന്നതിനിടയിൽ വെടിയേറ്റു മരിച്ചത്.
വീടിനകത്തേക്ക് അതിക്രമിച്ചു കടന്നതായി തെളിവുകൾ ഇല്ലാതിരുന്നതിനാൽ അടുത്ത് പരിചയമുള്ള ആരോ ആയിരിക്കും കൊലയാളി എന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. പലപ്പോഴും സർക്കാറിന്റെ വീട്ടിൽ സന്ദർശകയായിരുന്ന ഏഷ്യൻ ഇന്ത്യക്കാരിയായ മറിയ മൂർ, സർക്കാർ എടുത്തിരുന്ന ഇൻഷ്വറൻസ് പോളിസിയിൽ ബെനിഫിഷറിയായിട്ടാണ് മറിയയെ ചേർത്തിരുന്നത്.
2016 ൽ 500,000 ന്റേയും 2017 ൽ 300,000 ഡോളറിന്റെയും പോളിസി സർക്കാർ എടുത്തിരുന്നത് സ്വന്തമാക്കുന്നതിനാണ് വാടക കൊലയാളിയെ ഉപയോഗിച്ചു മറിയ സർക്കാറിനെ വധിച്ചത്. ഇൻഷ്വറൻസ് തുക ലഭിക്കുന്നതിനുണ്ടായ കാലതാമസം പ്രതിയും മറിയയും തമ്മിൽ ഉണ്ടായ തർക്കമാണ് ഇവരുടെ അറസ്റ്റിൽ കലാശിച്ചത്.