മലപ്പുറം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. പാലക്കാട് സ്വദേശികളായ രണ്ട് പേരെയാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശി അകത്തെതറ അഭിലാഷ് (24), മലമ്പുഴ സ്വദേശി വരുൺകുമാർ (21) എന്നിവരെയാണ് തേഞ്ഞിപ്പലം ഇൻസ്‌പെക്ടർ എൻ.ബി.ഷൈജു,എസ്‌ഐ ഷാഹുൽ ഹമീദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ആറുമാസം മുമ്പാണ് പരാതിക്കാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയുമായി അഭിലാഷ് പരിചയത്തിലായത്. തുടർന്ന് കഴിഞ്ഞ ദിവസം കാലിക്കറ്റ് സർവകലാശാല ബസ് സ്റ്റോപ് പരിസരത്ത് വെച്ചു പ്രതികളോടൊപ്പം കാറിൽ കയറ്റി പരപ്പനങ്ങാടി, കെട്ടുങ്ങൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ചു ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് കേസ്.