- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുശാന്തിന്റെ മരണം; ലഹരിമരുന്ന് എത്തിച്ച് നൽകിയെന്ന് സംശയിക്കുന്ന രണ്ട് പേർ അറസ്റ്റിൽ; കേസിൽ നിർണായക വിവരങ്ങൾ ലഭഫിച്ചത് റിയ ചക്രവർത്തിയുടെ വാട്സ് ആപ്പ് ചാറ്റുകളിൽ നിന്നും
ന്യൂഡൽഹി: സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത ലഹരിമരുന്ന് കേസിൽ രണ്ടുപേർ അറസ്റ്റിലായി. സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രവർത്തിയുടെ വാട്സാപ്പ് ചാറ്റുകളിൽ നിന്നാണ് അറസ്റ്റിലായവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഇതേകുറിച്ച് അന്വേഷിച്ചാണ് അറസ്റ്റു ചെയ്തിരിക്കുന്നത്.
നടന് ലഹരിമരുന്ന് എത്തിച്ച് നൽകിയതെന്ന് ആരോപിക്കപ്പെടുന്നവരാണ് അറസ്റ്റിലായത്. കേസിൽ നടി റിയ ചക്രവർത്തിയുടെ പങ്ക് സംബന്ധിച്ച് ഇനിയും വ്യക്ത വന്നിട്ടില്ല. സിബിഐയുടെ ചോദ്യം ചെയ്യലുകൾ പൂർത്തിയായ ശേഷമാകും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നടിയിൽ നിന്നും മൊഴി എടുക്കുക.
അതിനിടെ, സുശാന്തിന്റെ സുഹൃത്തായ സന്ദീപ് സിങ്ങിന്റെ ബിജെപി ബന്ധം അന്വേഷിക്കണമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയ പി എം. മോദി സിനിമയുടെ നിർമ്മാതാവായിരുന്നു സന്ദീപ് സിങ്.