- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂടെ കളിചിരിയുമായി നടന്ന് തക്കം വന്നപ്പോൾ ആഞ്ഞടിച്ചു; യാത്രയ്ക്കിടെ വെടിവെച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തി; പെരുമ്പാവൂരിനെ വിറപ്പിച്ച ക്രിമിനൽ സ്പിരിറ്റ് ഉണ്ണിയുടെ കൊലപാതകത്തിലെ രണ്ടുപ്രതികൾ അറസ്റ്റിൽ; കർണാടക പൊലീസിന്റെ പിടിയിലായത് ആലുവ സ്വദേശികൾ
പെരുമ്പാവൂർ: സ്പിരിറ്റ് ഉണ്ണിയെ കൊലപ്പെടുത്തിയ സംഘത്തിലെ രണ്ട് പേരെ കർണ്ണാടക പൊലീസ് അറസ്റ്റുചെയ്തു. പിടിയിലായവർ ഉണ്ണിയുടെ സംഘാംഗങ്ങളും ആലുവ സ്വദേശികളുമാണെന്നാണ് പെരുമ്പാവൂർ പൊലീസിന് ലഭിച്ച വിവരം. ദക്ഷിണ കർണ്ണാടകയിലെ ഉപ്പനങ്ങാടി സ്റ്റേഷൻ പരിധിയിലെ പുഴയിൽ ഒഴുകി നടക്കുന്ന നിലയിൽ കഴിഞ്ഞ ദിവസമാണ് സ്പിരിറ്റ് ഉണ്ണിയെന്നറിയപ്പെടുന്ന വെങ്ങോല വലിയകുളം ചായാട്ട് ഉണ്ണിക്കുട്ട(34) ന്റെ ജഡം കണ്ടെത്തിയത്. വെടിവച്ചുവീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയതാവാമെന്നായിരുന്നു ഉപ്പനങ്ങാടി പൊലീസിന്റെ പ്രാഥമിക നിഗമനം. കഴുത്തിൽ വേട്ടറ്റപാടുണ്ട്. ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന ഡ്രൈവിങ് ലൈസൻസിൽ നിന്നാണ് കൊല്ലപ്പെട്ടത് ഉണ്ണിയാണെന്ന് കർണ്ണാടക പൊലീസ് സ്ഥിരീകരിച്ചത്. ഉപ്പനങ്ങാടി പൊലീസ് വിവരം പെരുമ്പാവൂർ പൊലീസിന് കൈമാറിയിരുന്നു. അടിപിടി -കഞ്ചാവ് കടത്ത് തുടങ്ങി ഇയാളുടെ പേരിൽ പെരുമ്പാവൂർ സ്റ്റേഷനിൽ മാത്രം പത്തോളം കേസുകളുണ്ടൈന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു. നേരത്തെ ഇയാൾ സ്പിരിറ്റ് കടത്തൽ കേസിൽ അറസ്റ്റിലായിരുന്നു.ഇതേത്ത
പെരുമ്പാവൂർ: സ്പിരിറ്റ് ഉണ്ണിയെ കൊലപ്പെടുത്തിയ സംഘത്തിലെ രണ്ട് പേരെ കർണ്ണാടക പൊലീസ് അറസ്റ്റുചെയ്തു. പിടിയിലായവർ ഉണ്ണിയുടെ സംഘാംഗങ്ങളും ആലുവ സ്വദേശികളുമാണെന്നാണ് പെരുമ്പാവൂർ പൊലീസിന് ലഭിച്ച വിവരം. ദക്ഷിണ കർണ്ണാടകയിലെ ഉപ്പനങ്ങാടി സ്റ്റേഷൻ പരിധിയിലെ പുഴയിൽ ഒഴുകി നടക്കുന്ന നിലയിൽ കഴിഞ്ഞ ദിവസമാണ് സ്പിരിറ്റ് ഉണ്ണിയെന്നറിയപ്പെടുന്ന വെങ്ങോല വലിയകുളം ചായാട്ട് ഉണ്ണിക്കുട്ട(34) ന്റെ ജഡം കണ്ടെത്തിയത്.
വെടിവച്ചുവീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയതാവാമെന്നായിരുന്നു ഉപ്പനങ്ങാടി പൊലീസിന്റെ പ്രാഥമിക നിഗമനം. കഴുത്തിൽ വേട്ടറ്റപാടുണ്ട്. ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന ഡ്രൈവിങ് ലൈസൻസിൽ നിന്നാണ് കൊല്ലപ്പെട്ടത് ഉണ്ണിയാണെന്ന് കർണ്ണാടക പൊലീസ് സ്ഥിരീകരിച്ചത്. ഉപ്പനങ്ങാടി പൊലീസ് വിവരം പെരുമ്പാവൂർ പൊലീസിന് കൈമാറിയിരുന്നു. അടിപിടി -കഞ്ചാവ് കടത്ത് തുടങ്ങി ഇയാളുടെ പേരിൽ പെരുമ്പാവൂർ സ്റ്റേഷനിൽ മാത്രം പത്തോളം കേസുകളുണ്ടൈന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു. നേരത്തെ ഇയാൾ സ്പിരിറ്റ് കടത്തൽ കേസിൽ അറസ്റ്റിലായിരുന്നു.ഇതേത്തുടർന്നാണ് സ്പിരിറ്റ് ഉണ്ണിയെന്ന് പേരുവീണത്. കാപ്പ നിയമപ്രകാരം അകത്താക്കാൻ പെരുമ്പാവൂർ പൊലീസ് നീക്കം ആരംഭിച്ചിരുന്നു. ഗുണ്ടാ ലിസ്റ്റിൽപ്പെടുത്തി കളക്ടർക്ക് റിപ്പോർട്ടും സമർപ്പിച്ചിരുന്നു.
ഗുണ്ടാമാഫിയകൾ തമ്മിലുള്ള കുടിപ്പകയായിരിക്കാം കൊലപാതകത്തിന് പിന്നിലെന്നാണ് കർണ്ണാടക പൊലീസിന്റെ സംശയം.സംഭവത്തിൽ ഉപ്പനങ്ങാടി പൊലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിരുന്നു. സുഹൃത്തുക്കൾക്കൊപ്പമാണ് ഉണ്ണി കർണ്ണാടകയ്ക്ക് യാത്ര തിരിച്ചതെന്നാണ് ബന്ധുക്കൾ പുറത്തുവിട്ട വിവരം. ഇയാളുടെ സുഹൃത്തുക്കളായ നാലുപേർ നാട്ടിൽ നിന്നും മുങ്ങിയതായും പ്രചാരണം ശക്തിപ്പെട്ടിരുന്നു.ഇവരിൽ രണ്ട്പേരാണ് കേസുമായി ബന്ധപ്പെട്ട് ഉപ്പനങ്ങാടി പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളതെന്നാണ് സൂചന.
ഇന്നലെ പെരുംമ്പാവൂർ നെടുംതോട് ഭാഗത്തുനിന്നും കർണ്ണാടക രജിസ്ട്രേഷനിലുള്ള കാർ പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഏതാനും ദിവസമായി കാർ കൊണ്ടുപോകാൻ ആരും എത്താതിരുന്നതിനെത്തുടർന്ന് നാട്ടുകാർ അറിയിച്ചത് പ്രകാരമാണ് പൊലീസ് വാഹനം കസ്റ്റഡിയിൽ എടുത്തത്. തുടർന്നുനടന്ന പരിശോധനയിൽ കാറിന്റെ നമ്പർ കർണ്ണാടകയിലെ ഒരു ഓട്ടോയുടെതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പെരുമ്പാവൂർ സിഐ ബൈജു പൗലോസിന്റെ നേതൃത്വത്തിൽ കാറിന്റെ ഉടമയെ കണ്ടെത്താൻ നീക്കം നടത്തിവരുന്നതിനിടെയാണ് അറസ്റ്റുവിവരം പുറത്തുവരുന്നത്.
കാർ ഉണ്ണിയും സംഘവും ഉപയോഗിച്ചതായിരിക്കാമെന്നും ലക്ഷ്യമിട്ട കവർച്ചക്ക് ശേഷം ഇത് നെടുംതോടിൽ പാർക്കുചെയ്ത ശേഷം മറ്റൊരുവാഹനത്തിൽ ഇവർ കർണ്ണാടകയ്ക്ക് തിരിച്ചരിക്കാമെന്നാണ് പെരുംമ്പാവൂർ പൊലീസിന്റെ അനുമാനം. ഇന്നോവയിലാണ് ഉണ്ണിയും സുഹൃത്തുക്കളും കർണ്ണാടകയിലേക്ക് തിരിച്ചതെന്ന വിവരവും പ്രചരിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യം ഇനിയും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കൊലയുടെ കാരണത്തെക്കുറിച്ച് ഇനിയും കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല. കവർച്ച മുതൽ വീതംവയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമായിരിക്കാം കൊലയ്ക്ക് കാരണമെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. കർണ്ണാട പൊലീസിൽ നിന്നും കേസിനേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലന്നും അന്വേഷിച്ച് വരികയാണെന്നുമാണ് പെരുംമ്പാവൂർ പൊലീസിൽ നിന്നും ലഭിച്ച വിവരം.