- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോറ്റമ്മയായാലും കരഞ്ഞുതളരുന്ന കുഞ്ഞിന്റെ കണ്ണീർ എത്രനേരം കണ്ടുനിൽക്കും? ജനനസമയത്ത് കുഞ്ഞുങ്ങൾ മാറിപ്പോയ സംഭവത്തിൽ രക്തബന്ധമല്ല സ്നേഹമാണ് വലുതെന്ന തിരിച്ചറിഞ്ഞ് രണ്ടു കുടുംബങ്ങൾ കേസും കൂട്ടവുമൊന്നും വേണ്ടെന്ന് തീരുമാനിച്ചപ്പോൾ അപൂർവവിധിയുമായി അസം കോടതിയും
ദിസ്പുർ: 'കുട്ടികൾ അന്ന് കരഞ്ഞു തളർന്നു. അത് ഞങ്ങൾക്ക് കണ്ട് നിൽക്കാൻ സാധിക്കുന്നതായിരുന്നില്ല. അന്ന് ഞങ്ങൾക്ക് സ്‌നേഹത്തെയും മനുഷ്യത്വത്തെയും കുറിച്ച് മാത്രമേ ചിന്തിക്കാൻ കഴിയുമായിരുന്നുള്ളൂ',ജനനസമയത്ത് ആശുപത്രിയിൽ വച്ച് കുട്ടികൾ മാറി പോയ ദമ്പതികളിൽ ഒരുകൂട്ടരുടെ വിലാപമാണിത്. ഇനി അൽപം ഫ്്‌ളാഷ് ബാക്ക്. മൂന്ന് വർഷം മുമ്പാണ് സംഭവം.മംഗൾദായി സിവിൽ ആശുപത്രിയിൽ ഒരു ബോഡെ കുടുമബത്തിലും മുസ്ലിം കുടുംബത്തിലും ജനിച്ച കുട്ടികൾ പരസ്പരം മാറി പോയി. കുട്ടികൾ മാറി പോയ വിവരമൊന്നുമറിയാതെ ഇതുകുടുംബങ്ങളും കുട്ടികളെ പൊന്നുപോലെ വളർത്തി. 2015 മാർച്ച് 11നാണ് ഇരുകുഞ്ഞുങ്ങളും ജനിക്കുന്നത്. എന്നാൽ 48 കാരനായ മുസ്ലിം അദ്ധ്യാപകന്റെ ഭാര്യയ്ക്ക് ഇതു തന്റെ കുഞ്ഞല്ലെന്ന് സംശയം തോന്നി. കുടുംബാംഗങ്ങളിൽ ആരുമായും കുട്ടിക്ക മുഖച്ഛായയില്ല. തനിക്കൊപ്പം ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ടിരുന്ന ബോഡോ സ്ത്രീയുടെ മുഖവുമായി കുട്ടിക്ക് നല്ല സാമ്യം ഉണ്ടെന്ന സംശയവും തോന്നി. തുടർന്ന ഇവരുടെ ഭർത്താവ് ആശുപത്രി അധികൃതരെ സമീപിച്ചെങ
ദിസ്പുർ: 'കുട്ടികൾ അന്ന് കരഞ്ഞു തളർന്നു. അത് ഞങ്ങൾക്ക് കണ്ട് നിൽക്കാൻ സാധിക്കുന്നതായിരുന്നില്ല. അന്ന് ഞങ്ങൾക്ക് സ്‌നേഹത്തെയും മനുഷ്യത്വത്തെയും കുറിച്ച് മാത്രമേ ചിന്തിക്കാൻ കഴിയുമായിരുന്നുള്ളൂ',ജനനസമയത്ത് ആശുപത്രിയിൽ വച്ച് കുട്ടികൾ മാറി പോയ ദമ്പതികളിൽ ഒരുകൂട്ടരുടെ വിലാപമാണിത്. ഇനി അൽപം ഫ്്‌ളാഷ് ബാക്ക്. മൂന്ന് വർഷം മുമ്പാണ് സംഭവം.മംഗൾദായി സിവിൽ ആശുപത്രിയിൽ ഒരു ബോഡെ കുടുമബത്തിലും മുസ്ലിം കുടുംബത്തിലും ജനിച്ച കുട്ടികൾ പരസ്പരം മാറി പോയി. കുട്ടികൾ മാറി പോയ വിവരമൊന്നുമറിയാതെ ഇതുകുടുംബങ്ങളും കുട്ടികളെ പൊന്നുപോലെ വളർത്തി.
2015 മാർച്ച് 11നാണ് ഇരുകുഞ്ഞുങ്ങളും ജനിക്കുന്നത്. എന്നാൽ 48 കാരനായ മുസ്ലിം അദ്ധ്യാപകന്റെ ഭാര്യയ്ക്ക് ഇതു തന്റെ കുഞ്ഞല്ലെന്ന് സംശയം തോന്നി. കുടുംബാംഗങ്ങളിൽ ആരുമായും കുട്ടിക്ക മുഖച്ഛായയില്ല. തനിക്കൊപ്പം ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ടിരുന്ന ബോഡോ സ്ത്രീയുടെ മുഖവുമായി കുട്ടിക്ക് നല്ല സാമ്യം ഉണ്ടെന്ന സംശയവും തോന്നി. തുടർന്ന ഇവരുടെ ഭർത്താവ് ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും, അവർ ഭാര്യയ്ക്ക് മാനസികരോഗമാണെന്ന് ആക്ഷേപിക്കുകയാണ് ചെയ്തത്.
എന്നാൽ ആ അദ്ധ്യാപകൻ പിന്മാറാൻ തയ്യാറായിരുന്നില്ല. വിവരാവകാശ നിയമ പ്രകാരം അന്നേ ദിവസം ആശുപത്രിയിൽ നടന്ന പ്രസവ വിവരങ്ങളെല്ലാം സംഘടിപ്പിച്ചു. സംശയം മുഴുവൻ ബോഡോ കുടുംബത്തിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു. ബോഡോ കുടുംബത്തെ കാര്യം അറിയിച്ചെങ്കിലും അവർ വിശ്വാസത്തിലെടുത്തില്ല. തുടർന്ന് ഡിഎൻഎ ടെസ്റ്റിനു വിധേയമായതോടെയാണ് കുഞ്ഞ് തങ്ങളുടേതല്ലെന്ന തീർപ്പിൽ അദ്ധ്യാപകനും ഭാര്യയും എത്തിച്ചേരുന്നത്. ഡിഎൻഎ ഫലവുമായി പൊലീസിനെ ഇവർ സമീപിച്ചു.
പൊലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷം നടന്ന ഡിഎൻഎ ടെസ്റ്റിലാണ് കുട്ടികൾ പരസ്പരം മാറിപ്പോയെന്ന സത്യം ഇരു കുടുംബങ്ങളും തിരിച്ചറിയുന്നത്. കുട്ടികളെ പരസ്പരം കൈമാറണമെന്ന സംയുക്ത ഹർജി അങ്ങനെ അവർ കോടതിയിൽ നൽകി. തുടർന്നായിരുന്നു കുട്ടികളെ കൈമാറ്റം ചെയ്യാനുള്ള തീയ്യതിയായി ജനുവരി 4 ആയി നിശ്ചയിക്കപ്പെട്ടത്.
യഥാർഥ അമ്മമാർക്കൊപ്പം അൽപ സമയം ചിലവഴിക്കാൻ കുഞ്ഞുങ്ങളെ അനുവദിച്ച അസം
കോടതി 18 വയസ്സാകുമ്പോൾ കുട്ടികൾ തീരുമാനിക്കട്ടെ എന്ന തീർപ്പിലെത്തുകയായിരുന്നു.എന്നാൽ രണ്ട് വയസ്സിലധികം പ്രായമുള്ള കുട്ടികളും വളർത്തിയ അച്ഛനമ്മമാരും തമ്മിൽ രൂപപ്പെട്ട വൈകാരിക ബന്ധം എളുപ്പം പറിച്ചെറിയാൻ കഴിയുന്നതായിരുന്നില്ല. സ്നേഹത്തെയും മനുഷ്യത്വത്തെയും മറികടന്ന് രക്തബന്ധത്തിനു പിന്നാലെ പോവേണ്ടെന്ന തീരുമാനത്തിൽ അവരങ്ങനെയാണ് എത്തിച്ചേരുന്നത്