- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഗസ്റ്റിലെ റേഷൻ രണ്ടു ദിവസം കൂടി മാത്രം ; ഓണക്കിറ്റ് വാങ്ങിയത് 83.26 ലക്ഷം പേർ
തിരുവനന്തപുരം : ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം ഇനി രണ്ടു ദിവസം കൂടി. ഇന്നും നാളെയുമായി റേഷൻ വിതരണം നടക്കുമെന്നും ഓണക്കിറ്റിന്റെ വിതരണവും ഈ ദിവസങ്ങളിൽ തുടരുമെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു.
മുന്‍മാസങ്ങളെ അപേക്ഷിച്ച് ഓഗസ്റ്റ് മാസത്തിൽ കൂടുതൽ പേർ റേഷൻ വാങ്ങി. ആകെയുള്ള 90,63,889 കാർഡ് ഉടമകളിൽ ഇതുവരെ 83,26,447 (91.86 ശതമാനം) പേർ കിറ്റുകൾ കൈപ്പറ്റി. പിഎംജെകെവൈ പ്രകാരമുള്ള സൗജന്യ റേഷൻ 92.18 ശതമാനം പേരും കൈപ്പറ്റിയതായും മന്ത്രി അറിയിച്ചു.
Next Story