- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദി അറേബ്യയിലെ ട്രക്ക് അപകടത്തിൽ ഹരിപ്പാട് സ്വദേശിയായ മലയാളി ഉൾപ്പെടെ രണ്ടുപേർ മരിച്ചു
ഹരിപ്പാട്: സൗദി അറേബ്യയിലെ അബ്ഭയിൽ ട്രക്ക് അപകടത്തിൽപ്പെട്ട് മലയാളി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. ഹരിപ്പാട്കാർത്തികപ്പള്ളി പതിനെട്ടിൽ തെക്കതിൽ ഷിഹാബുദീന്റേയും സഫിയത്തിന്റേയും മകൻ മുഹമ്മദ് നിയാസും ബംഗാൾ സ്വദേശിയായ യുവാവുമാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിനായിരുന്നു അപകടം. പെപ്‌സി കമ്പനിയിലെ ജീവനക്കാരായിരുന്നു ഇരുവരും. ട്രക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചിരിക്കുന്നത്. നിയാസ് നാല് വർഷമായി സൗദിയിൽ ജോലിചെയ്യുകയായിരുന്നു. കഴിഞ്ഞ വർഷം നാട്ടിലെത്തി മടങ്ങിയതാണ്. ഡിസംബറിൽ അവധിക്ക് വരാനുള്ള ഒരുക്കത്തിലായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങൾ: നജുമുദ്ദീൻ, നസീഹ, അസ്‌ന.
ഹരിപ്പാട്: സൗദി അറേബ്യയിലെ അബ്ഭയിൽ ട്രക്ക് അപകടത്തിൽപ്പെട്ട് മലയാളി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. ഹരിപ്പാട്കാർത്തികപ്പള്ളി പതിനെട്ടിൽ തെക്കതിൽ ഷിഹാബുദീന്റേയും സഫിയത്തിന്റേയും മകൻ മുഹമ്മദ് നിയാസും ബംഗാൾ സ്വദേശിയായ യുവാവുമാണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിനായിരുന്നു അപകടം. പെപ്‌സി കമ്പനിയിലെ ജീവനക്കാരായിരുന്നു ഇരുവരും. ട്രക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചിരിക്കുന്നത്. നിയാസ് നാല് വർഷമായി സൗദിയിൽ ജോലിചെയ്യുകയായിരുന്നു. കഴിഞ്ഞ വർഷം നാട്ടിലെത്തി മടങ്ങിയതാണ്. ഡിസംബറിൽ അവധിക്ക് വരാനുള്ള ഒരുക്കത്തിലായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങൾ: നജുമുദ്ദീൻ, നസീഹ, അസ്‌ന.
Next Story