- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദിയിൽ പുറത്തിറങ്ങണമെങ്കിൽ കോവിഡ് വാക്സിൻ രണ്ട് ഡോസ് നിർബന്ധം; നിയമം പ്രാബല്യത്തിൽ
റിയാദ്: സൗദി അറേബ്യയിൽ ഇനി മുതൽ പുറത്തിറങ്ങാൻ കോവിഡ് വാക്സിനേഷൻ പൂർത്തീകരിച്ചിരിക്കണം. സൗദി അംഗീകൃത വാക്സിനുകൾ ഏതായാലും രണ്ട് ഡോസ് കുത്തിവെപ്പ് നടത്തുകയും അക്കാര്യം വ്യക്തി വിവര ആപ്പായ 'തവക്കൽനാ'യിൽ സ്റ്റാറ്റസായി കാണിക്കുകയും വേണം.
സാമ്പത്തിക, വാണിജ്യ, സാംസ്കാരിക, വിനോദ, സ്പോർട്സ്, ടൂറിസം മേഖലകളിലും പൊതു സ്വകാര്യ സ്ഥാപനങ്ങൾ, പൊതുഗതാഗത സംവിധാനം എന്നിവയിലും സാംസ്കാരിക - സാമൂഹിക - വിനോദ പരിപാടികളിലും പ്രവേശനം ഇനി വാക്സിനേഷൻ പൂർത്തീകരിച്ചവർക്ക് മാത്രമാകും.
വിമാനയാത്ര, ഉംറക്ക് അനുമതി എന്നിവയ്ക്കും വേണം പ്രതിരോധ കുത്തിവെപ്പെടുത്തിരിക്കണം. ഞായറാഴ്ച മുതലാണ് ഈ നിയമം പ്രാബല്യത്തിലായത്. ജോലി സ്ഥലത്തും പൊതുവിടങ്ങളിലും ഗതാഗത സംവിധാനങ്ങളിലും എല്ലാം പ്രവേശിക്കാൻ കുത്തിവെപ്പടുക്കൽ നിർബന്ധം.
ന്യൂസ് ഡെസ്ക്
Next Story