- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ഡോസ് പോര; തൃശൂർ പൂരത്തിന് എത്തുന്നവർ രണ്ടു ഡോസ് വാക്സിൻ എടുത്തിരിക്കണം; പുതിയ ഉത്തരവ് പുറത്തിറക്കി പ്രിൻസിപ്പൽ സെക്രട്ടറി
തിരുവനന്തപുരം: തൃശൂർ പൂരം കാണാൻ എത്തുന്നവർ നിർബന്ധമായും കോവിഡ് വാക്സിൻ രണ്ടു ഡോസും എടുത്തിരിക്കണമെന്ന് സർക്കാർ ഉത്തരവ്. ഒറ്റത്തവണ മതിയെന്ന നിർദ്ദേശം പിൻവലിച്ചാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. രണ്ടു ഡോസ് എടുക്കാത്തവർക്ക് ആർ ടി പി സി ആർ പരിശോധന വേണമെന്നും പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പാപ്പാന്മാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് വനം വകുപ്പ് വ്യക്തമാക്കി. ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം ഉള്ള പാപ്പാന്മാർക്ക് മാത്രം ആനകളെ പൂരത്തിന് എത്തിക്കാം.
അതേസമയം,പൂരത്തിന് ഇന്ന് കൊടിയേറി. തിരുവമ്പാടിയിൽ 11.45നും പാറമേക്കാവിൽ 12നുമാണ് കൊടിയേറ്റം നടന്നത്. 12.15നു പാറമേക്കാവ് ഭഗവതി ആറാട്ടിനായി വടക്കുന്നാഥനിലേക്ക് എഴുന്നള്ളി.
Next Story