- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗുലാബ് ചുഴലിക്കാറ്റ്: ആന്ധ്രയിൽ കാണാതായ മത്സ്യത്തൊഴിലാളികളിൽ രണ്ട് പേർ മരിച്ചു; മൂന്ന് പേരെ രക്ഷപ്പെടുത്തി
വിശാഖപട്ടണം: ആന്ധ്രയിൽ കാണാതായ മത്സ്യത്തൊഴിലാളികളിൽ രണ്ടുപേർ മരിച്ചു. മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. ഇനി ഒരാളെക്കൂടി കണ്ടെത്താനുണ്ടെന്നും ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്നും കോസ്റ്റ്ഗാർഡ് അറിയിച്ചു.
ശ്രീകാകുളത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് ഇവർ. അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് 95 കി.മീ വേഗതയോടെയാണ് തീരം തൊട്ടത്.
ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഗുലാബിന്റെ സ്വാധീനം തീർന്നാലുടൻ തന്നെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ദ്ധർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്
Next Story