ദോഹ: മലേഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന രണ്ട് ഭക്ഷ്യ വസ്തുക്കൾക്ക് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തി. മലേഷ്യയിൽ നിന്നുള്ള സന്താൻ ബ്രാൻഡിന്റെ പേരിലെത്തുന്ന 50 ഗ്രാമിന്റെ ഇൻസ്റ്റന്റ് കോക്കനട്ട് മിൽക്ക് പൗഡറും 250 ഗ്രാമിന്റെ ഇൻസ്റ്റന്റ് കോക്കനട്ട് ക്രീം പൗഡറുമാണ് ഖത്തറിൽ നിരോധിച്ചിരിക്കുന്നത്. ഇവയുടെ ഗുണനിലവാരം ഏറെ പിന്നിലാണെന്ന് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് അറിയിച്ചു.

ഈ രണ്ട് ഉത്പന്നങ്ങളുടേയും ഗുണനിലവാരം സംബന്ധിച്ച് നേരത്തെ ജിസിസിയുടെ ഭക്ഷ്യ പ്രതിസന്ധി പരിഹാര മുന്നറിയിപ്പ് കേന്ദ്രത്തിൽ  നിന്ന് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്തിന് മുന്നറിയിപ്പു ലഭിച്ചിരുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ കനേഡിയൻ മാർക്കറ്റിൽ നിന്നും സന്താൻ ഇൻസ്റ്റന്റ് കോക്കനട്ട് മിൽക്ക് പൗഡറും ക്രീം പൗഡറും പിൻവലിച്ചിരുന്നു.