- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അരിസോണ ഇൻഡിപെൻഡന്റ് ഹൈസ്‌കൂളിൽ വെടിവയ്പിൽ രണ്ടു മരണം: കൂട്ടുകാരിയെ വെടിവച്ചു കൊന്ന ശേഷം പതിനഞ്ചുകാരി സ്വയം നിറയൊഴിച്ചു
അരിസോണ: അരിസോണ ഇൻഡിപെൻഡന്റ് സ്‌കൂളിൽ നടന്ന വെടിവയ്പിൽ രണ്ടു പതിനഞ്ചുകാരികൾ കൊല്ലപ്പെട്ടു. അതേസമയം വെടിവയ്പ് ഒരു കൊലപാതക-ആത്മഹത്യ ശ്രമത്തിന്റെ ഭാഗമാണെന്ന് പൊലീസ് വ്യക്തമാക്കി. മരിച്ച പെൺകുട്ടികളിലൊരാൾ സ്വയം നിറയൊഴിക്കുന്നതിന് മുമ്പ് കൂട്ടികാരിയെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. ഗ്ലെൻഡേലിലുള്ള ഇൻഡിപെൻഡന്റ
അരിസോണ: അരിസോണ ഇൻഡിപെൻഡന്റ് സ്‌കൂളിൽ നടന്ന വെടിവയ്പിൽ രണ്ടു പതിനഞ്ചുകാരികൾ കൊല്ലപ്പെട്ടു. അതേസമയം വെടിവയ്പ് ഒരു കൊലപാതക-ആത്മഹത്യ ശ്രമത്തിന്റെ ഭാഗമാണെന്ന് പൊലീസ് വ്യക്തമാക്കി. മരിച്ച പെൺകുട്ടികളിലൊരാൾ സ്വയം നിറയൊഴിക്കുന്നതിന് മുമ്പ് കൂട്ടികാരിയെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.
ഗ്ലെൻഡേലിലുള്ള ഇൻഡിപെൻഡന്റ് ഹൈസ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികളാണ് മരിച്ചവർ. ഇവരുടേയും ദേഹത്ത് ഒരു വെടിയുണ്ട ഏറ്റ പാടാണ് കണ്ടെത്തിയത്. അതേസമയം ഒരു ആത്മഹത്യ കുറിപ്പും മൃതദേഹങ്ങൾക്കു സമീപത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് സ്‌കൂളിനെ നടുക്കിയ സംഭവം അരങ്ങേറുന്നത്.
ആദ്യക്ലാസ് തുടങ്ങുന്നതിന് ഏതാനും മിനിട്ടുകൾക്കു മുമ്പായിരുന്നു വെടിവയ്പ്. സ്‌കൂൾ മുറ്റത്താണ് പെൺകുട്ടികൾ മരിച്ചുവീണു കിടന്നിരുന്നത്. പെൺകുട്ടികളിലൊരാൾ സ്വയം നിറയൊഴിക്കുന്നതിന് മുമ്പ് കൂട്ടുകാരിയുടെ നേർക്ക് നിറയൊഴിച്ചുവെന്നും മരിച്ചവർ രണ്ടുപേരും ഉറ്റസുഹൃത്തുക്കളുമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. പ്രായപൂർത്തിയാകാത്തവരായതിനാൽ മരിച്ച പെൺകുട്ടികളുടെ വിലാസം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം വെടിവയ്പിന് ദൃക്‌സാക്ഷികളാരും ഇല്ലാതിരുന്നതായും പൊലീസ് പറയുന്നു. വെടിവയ്പിനെ തുടർന്ന് പൊലീസ് സ്‌കൂൾ മണിക്കൂറുകളോളം അടച്ചിട്ടു. അദ്ധ്യാപകർക്കൊപ്പം വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ അത്രയും നേരം ചെലവഴിക്കുകയായിരുന്നു. രണ്ടായിരത്തോളം വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.