- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ആശുപത്രിയുമായി ചേർന്ന് രോഗികളെ ചൂഷണം ചെയ്ത് തട്ടിപ്പ്; അമേരിക്കയിലെ രണ്ട് ഇന്ത്യൻ ഡോക്ടർമാർ വലയിലായി
ന്യൂയോർക്ക്: ആശുപത്രി മാനേജ്‌മെന്റുമായി ഒത്തു കളിച്ച് രോഗികളെ ചൂഷണം ചെയ്ത് വൻതുക കൈക്കലാക്കിക്കൊണ്ടിരുന്ന യുഎസിലെ രണ്ട് ഇന്ത്യൻ വംശജരായ ഡോക്ടർമാർ വലയിലായി. ഇവരിൽ നിന്നും 3,80,000 ഡോളർ പിഴയീടാക്കാൻ വിധിയായി. കെന്റക്കിയിൽ ജോലി ചെയ്യുന്ന അശ്വനി ആനന്ദും സത്യബ്രത ചാറ്റർജിയുമാണ് മെഡിക്കൽ എത്തിക്‌സിന് നിരക്കാത്ത തട്ടിപ്പ് നടത്തി പിടിയ
ന്യൂയോർക്ക്: ആശുപത്രി മാനേജ്‌മെന്റുമായി ഒത്തു കളിച്ച് രോഗികളെ ചൂഷണം ചെയ്ത് വൻതുക കൈക്കലാക്കിക്കൊണ്ടിരുന്ന യുഎസിലെ രണ്ട് ഇന്ത്യൻ വംശജരായ ഡോക്ടർമാർ വലയിലായി. ഇവരിൽ നിന്നും 3,80,000 ഡോളർ പിഴയീടാക്കാൻ വിധിയായി. കെന്റക്കിയിൽ ജോലി ചെയ്യുന്ന അശ്വനി ആനന്ദും സത്യബ്രത ചാറ്റർജിയുമാണ് മെഡിക്കൽ എത്തിക്‌സിന് നിരക്കാത്ത തട്ടിപ്പ് നടത്തി പിടിയിലായിരിക്കുന്നത്.
സെന്റ് ജോസഫ് ഹോസ്പിറ്റൽ മാനേജ്‌മെന്റുമായി ഒത്തുചേർന്നാണിരുവരും രോഗികളെ ചൂഷണം ചെയ്ത് വൻതുക തട്ടിയെടുത്തത്.
കാർഡിയോളജിസ്റ്റുമാരായ ഇരുവരും തങ്ങളുടെ രോഗികൾക്ക് അനാവശ്യ പരിശോധനകൾ റഫർ ചെയ്ത് പ്രസ്തുത ഹോസ്പിറ്റലിലേക്ക് പറഞ്ഞയച്ചാണ് തട്ടിപ്പ് നടത്തിയത്. ഇവയിൽ പല പരിശോധനകളും ചികിത്സകളും നടത്താതെയായിരുന്നുവത്രെ ഇവയക്ക് വൻതുക ബില്ലിട്ടിരുന്നത്. ഇത്തരം കാര്യങ്ങൾക്ക് ഇരു ഡോക്ടർമാരുടെയും പൂർണപിന്തുണയുമുണ്ടായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
രോഗികളുടെ ക്ഷേമത്തിലുപരിയായി തങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കാണ് ഇരു ഡോക്ടർമാരും മുൻഗണന നൽകിയതെന്നാണ് സിവിൽ ഡിവിഷന് വേണ്ടിയുള്ള ആക്ടിങ് അസിസ്റ്റന്റ് അറ്റോർണി ജനറലായ ജോയ്‌സ് ബ്രാൻഡ ഇതിനെക്കുറിച്ച് പറയുന്നത്. ഇരുഡോക്ടർമാരും ആശുപത്രിമാനേജ്‌മെന്റുമായി ചേർന്ന് 16.5 ദശലക്ഷം ഡോളറിന്റെ തട്ടിപ്പ് നടത്തിയതായി സർക്കാർ കണ്ടെത്തിയിട്ടുണ്ട്. അക്കാരണത്താലാണ് ഇവരിൽ നിന്നും വൻതുക പിഴയായി ഈടാക്കാൻ തീരുമാനമെടുത്തിരിക്കുന്നത്.