- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
മാരകായുധങ്ങളുമായി തെരുവിൽ അടിപിടിയുണ്ടാക്കിയ രണ്ട് ഇന്ത്യൻ വംശജർക്ക് സിംഗപ്പൂരിൽ ജയിൽ ശിക്ഷ
സിംഗപ്പൂർ: മാരകായുധങ്ങളുമായി തെരുവിൽ അടിപിടിയുണ്ടാക്കിയ രണ്ട് ഇന്ത്യൻ വംശജർക്ക് അഞ്ചു വർഷം വീതം കഠിനതടവ്. ഇന്ത്യൻ വംശജർ തന്നെയായ മറ്റു രണ്ടുപേരെ കഴിഞ്ഞ വർഷം അക്രമിച്ചതിനാണ് ഇരുപത്തഞ്ചുകാരായ ഇവർക്ക് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ജയ്ഗണേശ് തനപ്പോലൻ, ദിനേശ് കുമാർ റുവി എന്നിവർക്കാണ് വിവിധ കുറ്റം ചുമത്തി തടവിന് ശിക്ഷിച്ചിരിക്ക
സിംഗപ്പൂർ: മാരകായുധങ്ങളുമായി തെരുവിൽ അടിപിടിയുണ്ടാക്കിയ രണ്ട് ഇന്ത്യൻ വംശജർക്ക് അഞ്ചു വർഷം വീതം കഠിനതടവ്. ഇന്ത്യൻ വംശജർ തന്നെയായ മറ്റു രണ്ടുപേരെ കഴിഞ്ഞ വർഷം അക്രമിച്ചതിനാണ് ഇരുപത്തഞ്ചുകാരായ ഇവർക്ക് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ജയ്ഗണേശ് തനപ്പോലൻ, ദിനേശ് കുമാർ റുവി എന്നിവർക്കാണ് വിവിധ കുറ്റം ചുമത്തി തടവിന് ശിക്ഷിച്ചിരിക്കുന്നത്.
തലപ്പോലന് അഞ്ചു വർഷത്തെ തടവും റുവിക്ക് നാലര വർഷത്തെ തടവുമാണ് വിധിച്ചിരിക്കുന്നത്. കൂടാതെ രണ്ടുപേർക്കും ചൂരൽ കൊണ്ടുള്ള ആറ് അടിയും ലഭിക്കും. കഴിഞ്ഞ മാർച്ചിലാണ് സംഭവം. ക്ലബിൽ നിന്നിറങ്ങുന്ന സമയത്ത് സ്വന്തം നാട്ടുകാരായ രണ്ടു പുരുഷന്മാരെ ഇവർ ആക്രമിക്കുകയായിരുന്നു. സുബ്രഹ്മണ്യൻ, ശശി കുമാർ അശോകൻ എന്നിവരാണ് ഇവരുടെ അക്രമത്തിന് ഇരയായത്. ഇതിൽ സുബ്രഹ്മണ്യന്റെ കൈത്തണ്ട മാരകായുധം ഉപയോഗിച്ച് റുവി പരിക്കേൽപ്പിക്കുകയും ചെയ്തു. പിന്നീട് ഇവർ അടുത്തുള്ള ടാക്‌സി സ്റ്റാൻഡിൽ നിന്ന് ടാക്‌സി വിളിച്ച് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
ഇവർക്കൊപ്പം മറ്റു നാലുപേർ കൂടി അക്രമത്തിന് കൂട്ടു നിന്നിരുന്നു. ഇവർ നിലവിൽ ജയിൽ ശിക്ഷ അനുഭവിച്ചുവരികയാണ്.