- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
വൈക്കാട്ടോയിൽ തിങ്കളാഴ്ച്ച ഉണ്ടായ അപകടത്തിൽ മരിച്ച രണ്ട് വിദ്യാർത്ഥികളും ഇന്ത്യക്കാർ; സിഖുകാരായ യുവാക്കളുടെ മരണം രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ
കഴിഞ്ഞ തിങ്കളാച്ച വൈക്കാട്ടോയിലെ സൗത്ത് ടോക്കോറയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച വിദ്യാർത്ഥികൾ രണ്ടും ഇന്ത്യക്കാരെന്ന് റിപ്പോർട്ട്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടതോടെയാണ് മരിച്ചവർ ഇന്ത്യക്കാരായ സിഖ് വിദ്യാർത്ഥികളാണെന്ന വിവരം അറിയുന്നത്. 29 ന് സൗത്ത് ടൊക്കോറയിലെ ഒഹാകുറി സ്റ്റേറ്റ് ഹൈവേയിലാണ് അപകടം നടന്നത്. അപകടത്തിൽ പരുക്കേറ്റ ഒരാൾ ഇപ്പോൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ബ്രിക്രം സിങ് സന്ധു, മുകുൾ ജാറ്റ്‌ലൻ എന്നിവരാണ് മരിച്ചത്. ജറ്റലന്റെ സഹോദരിയെ സന്ദർശിച്ച് ഇവർ മടങ്ങിവരും വഴിയാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന അമിത് ശർമയാണ് ചികിത്സയിലാണ്. ഓക് ലന്റിൽ എഞ്ചിനിയറിങ് വിദ്യാർത്ഥികളാണ് മഇവർ മൂവരും. പഞ്ചാബ് സ്വദേശികളാണ് മരിച്ച സന്ധുവും ശർമ്മയും, രണ്ട് വർഷം മുമ്പാണ് ഇവർ ന്യുസിലന്റിലെത്തിയത്. ജറ്റ് ലൻ ഡൽഹി സ്വദേശിയാണ്. മാത്രമല്ല ഇയാൾ ന്യുസിലന്റ് സിറ്റിസൺ കൂടിയാണ്. ഇതോടെ് ഒക്ടോബർ മാസത്തിൽ അപകടത്തിൽ മരിച്ച ഇന്ത്യൻ യുവാക്കളുടെ എണ്ണം നാലായി. അടിക്കടി ഇന്
കഴിഞ്ഞ തിങ്കളാച്ച വൈക്കാട്ടോയിലെ സൗത്ത് ടോക്കോറയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച വിദ്യാർത്ഥികൾ രണ്ടും ഇന്ത്യക്കാരെന്ന് റിപ്പോർട്ട്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടതോടെയാണ് മരിച്ചവർ ഇന്ത്യക്കാരായ സിഖ് വിദ്യാർത്ഥികളാണെന്ന വിവരം അറിയുന്നത്.
29 ന് സൗത്ത് ടൊക്കോറയിലെ ഒഹാകുറി സ്റ്റേറ്റ് ഹൈവേയിലാണ് അപകടം നടന്നത്. അപകടത്തിൽ പരുക്കേറ്റ ഒരാൾ ഇപ്പോൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ബ്രിക്രം സിങ് സന്ധു, മുകുൾ ജാറ്റ്‌ലൻ എന്നിവരാണ് മരിച്ചത്. ജറ്റലന്റെ സഹോദരിയെ സന്ദർശിച്ച് ഇവർ മടങ്ങിവരും വഴിയാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന അമിത് ശർമയാണ് ചികിത്സയിലാണ്.
ഓക് ലന്റിൽ എഞ്ചിനിയറിങ് വിദ്യാർത്ഥികളാണ് മഇവർ മൂവരും. പഞ്ചാബ് സ്വദേശികളാണ് മരിച്ച സന്ധുവും ശർമ്മയും, രണ്ട് വർഷം മുമ്പാണ് ഇവർ ന്യുസിലന്റിലെത്തിയത്. ജറ്റ് ലൻ ഡൽഹി സ്വദേശിയാണ്. മാത്രമല്ല ഇയാൾ ന്യുസിലന്റ് സിറ്റിസൺ കൂടിയാണ്.
ഇതോടെ് ഒക്ടോബർ മാസത്തിൽ അപകടത്തിൽ മരിച്ച ഇന്ത്യൻ യുവാക്കളുടെ എണ്ണം നാലായി. അടിക്കടി ഇന്ത്യൻ സമൂഹത്തിൽ ഉണ്ടാകുന്ന ദുരന്തവാർത്തകളുടെ ഞെട്ടലിലാണ് രാജ്യത്തെ ഇന്ത്യൻ സമൂഹം.