- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീന്തൽ അറിയാത്തതിനാൽ ബോട്ട് അടുത്ത് നിർത്തി ചാടി; രക്ഷിക്കണമെന്ന് പറഞ്ഞ് അലറി വിളിച്ചെങ്കിലും യന്ത്രതകരാർ മൂലം ബോട്ടിറങ്ങിയില്ല; നായകൻ രക്ഷപ്പെട്ടത് നീന്തൽ അറിയാവുന്നതുകൊണ്ട് മാത്രം; കന്നഡ നടന്മാരുടെ മുങ്ങിതാഴൽ തികഞ്ഞ അനാസ്ഥയുടെ ഫലം
ബംഗളൂരു: കന്നഡ സിനിമയുടെ ചിത്രീകരണത്തിനിടെ നൂറടി ഉയരത്തിൽ ഹെലികോപ്റ്ററിൽ നിന്നു ചാടിയ രണ്ടു നടന്മാരെ തടാകത്തിൽ കാണാതായതിന് കാരണം സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാത്തത് മൂലമെന്ന് വിലയിരുത്തൽ. ലാഘവത്തോടെയാണ് ഷൂട്ടിംഗിനെ അണിയറക്കാർ സമീപിച്ചത്. നീന്തൽ അറിയാത്ത നടന്മാരാണ് ദുരന്തത്തിൽപ്പെട്ടത്. വില്ലൻ, സഹനട വേഷങ്ങളിൽ ശ്രദ്ധേയരായ അനിൽ, ഉദയ് എന്നിവരാണു മുങ്ങിത്താഴ്ന്നത്. ഇവർക്കു മുൻപേ ചാടിയ നായകൻ ദുനിയ വിജയ് നീന്തി രക്ഷപ്പെട്ടു. മലയാള ചിത്രം 'കോളിളക്ക'ത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെ നടൻ ജയന്റെ മരണത്തിനിടയാക്കിയ അപകടത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇന്നലത്തെ സംഭവം. നീന്തൽ വശമില്ലെങ്കിലും എന്തുവില കൊടുത്തും അഭിനയിക്കും. ഇത്ര ഉയരത്തിൽനിന്ന് ഇതുവരെ ചാടിയിട്ടില്ലാത്തതിനാൽ പേടിയുണ്ട്. 60-70 അടി ഉയരത്തിൽനിന്നു ചാടാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീടു നൂറടിയാക്കി. തടാകത്തിൽ വീണാലുടൻ രക്ഷാപ്രവർത്തകരെത്തുമെന്നു സംവിധായകനും സംഘവും ഉറപ്പ് നൽകിയിട്ടുണ്ട്.''-ഇതായിരുന്നു ക്ലൈമാക്‌സ് ചിത്രീകരണത്തിനു തൊട
ബംഗളൂരു: കന്നഡ സിനിമയുടെ ചിത്രീകരണത്തിനിടെ നൂറടി ഉയരത്തിൽ ഹെലികോപ്റ്ററിൽ നിന്നു ചാടിയ രണ്ടു നടന്മാരെ തടാകത്തിൽ കാണാതായതിന് കാരണം സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാത്തത് മൂലമെന്ന് വിലയിരുത്തൽ. ലാഘവത്തോടെയാണ് ഷൂട്ടിംഗിനെ അണിയറക്കാർ സമീപിച്ചത്. നീന്തൽ അറിയാത്ത നടന്മാരാണ് ദുരന്തത്തിൽപ്പെട്ടത്. വില്ലൻ, സഹനട വേഷങ്ങളിൽ ശ്രദ്ധേയരായ അനിൽ, ഉദയ് എന്നിവരാണു മുങ്ങിത്താഴ്ന്നത്. ഇവർക്കു മുൻപേ ചാടിയ നായകൻ ദുനിയ വിജയ് നീന്തി രക്ഷപ്പെട്ടു. മലയാള ചിത്രം 'കോളിളക്ക'ത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെ നടൻ ജയന്റെ മരണത്തിനിടയാക്കിയ അപകടത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇന്നലത്തെ സംഭവം.
നീന്തൽ വശമില്ലെങ്കിലും എന്തുവില കൊടുത്തും അഭിനയിക്കും. ഇത്ര ഉയരത്തിൽനിന്ന് ഇതുവരെ ചാടിയിട്ടില്ലാത്തതിനാൽ പേടിയുണ്ട്. 60-70 അടി ഉയരത്തിൽനിന്നു ചാടാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീടു നൂറടിയാക്കി. തടാകത്തിൽ വീണാലുടൻ രക്ഷാപ്രവർത്തകരെത്തുമെന്നു സംവിധായകനും സംഘവും ഉറപ്പ് നൽകിയിട്ടുണ്ട്.''-ഇതായിരുന്നു ക്ലൈമാക്‌സ് ചിത്രീകരണത്തിനു തൊട്ടുമുൻപു നടൻ ഉദയ് ചാനലുകളോട് പറഞ്ഞത്. എന്നാൽ അത്യാവശ്യം വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ പോലും അവിടെയുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ സിനിമാ നിർമ്മാതാവിനെതിരെ പൊലീസ് കേസെടുക്കും.
ഉച്ചകഴിഞ്ഞു മൂന്നുമണിയോടെയാണു മൂവരും ചാടുന്ന രംഗം റിഹേഴ്‌സൽ ഇല്ലാതെ ചിത്രീകരിച്ചത്. അനിലിനും ഉദയിനും നീന്തൽ അറിയില്ലായിരുന്നു. ലൈഫ് ജാക്കറ്റും ലഭ്യമാക്കിയിരുന്നില്ല. ഡീസൽ ബോട്ട് തയാറാക്കിനിർത്തിയിരുന്നെങ്കിലും യന്ത്രത്തകരാറുണ്ടായെന്നാണു വിവരം. അതുകൊണ്ട് തന്നെ രക്ഷിക്കണമെന്ന് നടന്മാർ അലറി വിളിച്ചിട്ടും ബോട്ടിന് കുതിക്കാനായില്ല.
കുട്ടവഞ്ചിയിലാണ് ആദ്യം രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. ഇതും ദുരന്തത്തിന് കാരണമായി. നീന്തൽ വിദഗ്ധരോ ആംബുലൻസോ സുരക്ഷാ ജീവനക്കാരോ ഇല്ലായിരുന്നെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. രണ്ടു പേരും രക്ഷയ്ക്കായി അലറിവിളിച്ചെങ്കിലും കരയിലുണ്ടായിരുന്നവർക്കു നിസ്സഹായരായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. രാസമാലിന്യം അടിഞ്ഞു കൂടിയ തടാകത്തിലെ പുല്ലും ചെളിയും രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി.
ബംഗളൂരുവിൽനിന്നു 35 കിലോമീറ്റർ അകലെ രാമനഗര മാഗഡി തിപ്പഗൊണ്ടനഹള്ളി തടാകത്തിലായിരുന്നു 'മാസ്തി ഗുഡി' എന്ന സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണം. തടാക തീരത്തു മാത്രമേ ഷൂട്ടിങ് അനുമതി ഉണ്ടായിരുന്നുള്ളുവെന്നും ഇതു മറികടന്നാണു തടാകമധ്യത്തിൽ ചിത്രീകരണം.
കന്നഡ സൂപ്പർതാരം ശിവരാജ്കുമാറിന്റെ 'ദൊഡ്ഡമനെ ഹുഡുഗ' ഉൾപ്പെടെ ഒട്ടേറെ ചിത്രങ്ങളിൽ വില്ലൻ വേഷത്തിൽ തിളങ്ങിയിട്ടുള്ള നടനാണ് ഉദയ്. ദുനിയ വിജയ് ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് കൂടിയാണ് ബോഡി ബിൽഡറായ അനിൽ. വിജയുടെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.